Friday, February 27, 2015

ഇംഗ്ലീഷ് ഫെസ്റ്റ്


എല്‍ പി കുട്ടികള്‍ക്കായി സംഘടിപ്പിച്ച  സ്കൂള്‍തല ഇംഗ്ലീഷ് ഫെസ്റ്റ് ല്‍ നിന്ന്..

പോളിയോ ബോധവല്‍ക്കരണം

പോളിയോ ബാധിച്ച് രണ്ട് കാലും തളര്‍ന്ന പാട്ന സ്വദേശി മിശ്ര കുട്ടികളുമായി സംവദിക്കുന്നു.പോളിയോ ബാധിച്ചിട്ടും മനസ്സ്‌ തളരാതെ ഇന്ത്യ മുഴുവന്‍ മുച്ചക്ര ഇലക്ട്രിക്‌ സ്കൂട്ടറില്‍ ഒറ്റക്ക് സഞ്ചരിച് പോളിയോ വിമുക്ത ഭാരത ത്തിനായ്‌ ബോധവല്‍ക്കരണം നടത്തുകയാണ് ഇദ്ദേഹം..

പഠന-വിനോദ യാത്ര

പഠന-വിനോദ യാത്ര..
ഇടയിലക്കാട്,പിലിക്കോട്‌ കാര്‍ഷിക ഗവേഷണ കേന്ദ്രം,ആനന്ദ്വേശ്വരം, ബേക്കല്‍ എന്നിവിടങ്ങളിലേക്ക്‌..

റണ്‍ കേരള റണ്‍

റണ്‍ കേരള റണ്ണില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.വെങ്ങര മാപ്പിള യു.പി.സ്കൂളിലെയും റഹ്മാനിയ ഹൈസ്കൂളിലെയും മുന്നൂറോളം കുട്ടികളും അധ്യാപകരുമാണ് റണ്ണില്‍ പങ്കെടുത്തത്.തീം സോങ്ങിനു ശേഷം കുട്ടികള്‍ പ്രതിഞ്ജ ഏറ്റുചൊല്ലി.ഹെഡ്‌മാസ്റ്റര്‍ കെ ഹാരിസ്‌ , റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.വെങ്ങര റെയില്‍വേ ഗേറ്റ് നു സമീപം റണ്‍ സമാപിച്ചു.

സാന്ത്വനം..പാലിയേട്ടീവ് കെയര്‍ ദിനം





കുട്ടികളില്‍ നിന്നും ശേഖരിച്ച മരുന്ന്‍, മിനാര്‍ സ്നേഹ പാലിയേറ്റിവ് സെന്‍ററിനു കൈമാറുന്നു.
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."