Wednesday, October 6, 2010

സയന്‍സ്, ഇക്കോ ക്ലബ്ബ് ഉത്ഘാടനം

സ്കൂള്‍ സയന്‍സ്-ഇക്കോ ക്ലബ്ബിന്റെ ഉത്ഘാടനം പത്മനാഭന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു..

മൈലാഞ്ചി അണിയല്‍ മത്സരം




പെരുന്നാളിനോടനുബന്ധിച് സ്കൂളില്‍ നടത്തിയ മൈലാഞ്ചി അണിയല്‍ മത്സരത്തില്‍ നിന്നും..

Tuesday, August 24, 2010

ഗ്രീടിംഗ് കാര്‍ഡ്‌ നിര്‍മാണം


ഓണ ആഘോഷത്തോടനുബന്ധിച് വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച
ഗ്രീടിംഗ് കാര്‍ഡ്‌ നിര്‍മാണ മത്സരത്തില്‍ നിന്ന്

ഹരിത വിദ്യാലയം

സ്കൂള്‍ ദേശീയ ഹരിത സേന യുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍
കനാലിന്ടെ തീരത്ത് മരതൈകള്‍ വെച്ച് പിടിപ്പിക്കുന്നു

ഹെഡ്മിസ്ട്രെസ്സ് എ. ഉഷ ടീച്ചര്‍ കുട്ടികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്യുന്നു

Saturday, August 21, 2010

ഹെല്‍ത്ത്‌ ക്ലബ്ബ് ഉത്ഘാടനം


സ്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബിന്‍റെ ഉത്ഘാടനം മുട്ടം പി എച് സി ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ശ്രീ. ഹരിദാസ് നിര്‍വഹിച്ചു.എ. ഉഷ , പി ടി രാധ , എം. കെ. ബീരാന്‍ ,കെ കൃഷ്ണന്‍, ജോര്‍ജ് ജോസഫ്‌, ഫാതിമത് സാലിഹ എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്രൃ ദിനാഘോഷം

സ്വാതന്ത്രൃ ദിനാഘോഷം - ദേശീയ പതാക ഉയര്‍ത്തുന്നു
ബുള്‍ ബുള്‍ ഹീരക് പംക് അവാര്‍ഡ്‌ നേടിയ കുട്ടികളും
വിവിധ മത്സരയിനങ്ങളില്‍ സമ്മാനം നേടിയവരും

ഗണിത ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം

ഗണിത ശാസ്ത്ര ക്ലബ്ബ് അഞ്ചാം ക്ലാസ്സ്‌ കുട്ടികള്‍ക്ക് നടത്തിയ
പേപ്പര്‍ ബാഗ്‌ നിര്‍മാണ ശില്പശാലയില്‍ നിന്ന്...
ഗണിത ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം കെ. കൃഷ്ണന്‍ മാസ്റ്റ്ര്‍ നിര്‍വ്വഹിക്കുന്നു





Monday, August 9, 2010

ടാഗോര്‍ ചരമദിനം

രവീന്ദ്ര നാഥ ടാഗോറിന്റെ ചരമദിനതോടനുബന്ധിച് അദ്ദേഹത്തിന്‍റെ "പോസറ്റ്മാസ്റ്റ്ര്‍്" എന്ന കഥയ്ക്ക്‌ രംഗ ഭാഷ്യം ചമച്ചു കൊന്ട് സ്കൂളിലെ വിദ്യാരംഗം തിയെറ്റ്ര്‍് അംഗങ്ങള്‍ അവതരിപ്പിച്ച നാടകത്തില്‍ നിന്ന്..

റാങ്ക് ജേതാവിന് അനുമോദനം


കണ്ണൂര്‍ യൂനിവേഴ്സിടി BSc Statistics ഒന്നാം റാങ്ക് നേടിയ വേങ്ങര മാപ്പിള യു പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി എസ് സാബിതിനു പി ടി എ യുടെ വകയുള്ള ഉപഹാര വിതരണം MMJC secretary ബീരാന്‍ സാഹിബ് നിര്‍വഹിക്കുന്നു.

സൌജന്യ യൂനിഫോം വിതരണം

പാവപ്പെട്ട വിദ്യാര്ഥിക്ള്‍ക്കുള്ള സൌജന്യ യൂനിഫോം വിതരണം MMJC ദുബായ് ശാഖ പ്രതിനിധി ജനാബ് ടിപി അബ്ബാസ് ഹാജി നിര്‍വഹിക്കുന്നു.

Friday, July 16, 2010

ബഷീര്‍ ചരമ ദിനം

വൈകം മുഹമ്മദ്‌ ബഷീര്‍ ചരമ ദിനതൊടനുബന്ദിച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ തിയെറെര്‍ വിഭാഗം ബഷീറിന്റെ "ഭൂമിയുടെ അവകാശികള്‍" എന്നാ കഥ നാടകമായി അവതരിപ്പിച്ചു.

Sunday, June 27, 2010

വിദ്യാരംഗം കലാസാഹിത്യ വേദി ഉത്ഘാടനം


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനവും വായന വാരത്തിന്റെ സമാപനവും ശ്രീ.സണ്ണി മാസ്റെര്‍ (ബി.ആര്‍.സി.ട്രിനെര്‍, മാടായി ) നിര്‍വഹിച്ചു.ചടങ്ങില്‍ ഹെട്മിസ്ട്രെസ്സ് ഉഷ ടീച്ചറുടെ അധ്യക്ഷ്തയില്‍ സുജാത ടീച്ചര്‍ സ്വാഗതവും ലക്ഷ്മി ടീച്ചര്‍ , ഹാരിസ് മാസ്റെര്‍ എന്നിവര്‍ ആശംസയും സ്ടുടെന്റ്റ്‌ കണ്വീനര്‍ അമീറ നന്ദിയും രേഖപ്പെടുത്തി. വായന വാരതോടനുബന്ധിച് നടത്തിയ മത്സര പരിപാടികളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.



വായനാവാരം

ജൂണ്‍ 19 മുതല്‍ 25 വരെ വായനവാരമായി ആഘോഷിച്ചു. ലൈബ്രറി പുസ്തക വിതരനോത്ഘാടനം,വായന മത്സരം,കവിത രചന, കഥ രചന , ചിത്രരചന എന്നിവ നടത്തി.

Sunday, June 6, 2010

വിഷ ജലമൊഴുക്കുന്നതിനെതിരെ മനുഷ്യചങ്ങല




ചൈനാക്ലേ ഫാക്ടറിയില്‍ നിന്നും മുട്ടം കാവിലെ വളപ്പ് തോടിലൂടെ വിഷ ജല മൊഴുക്കുന്നതിനെതിരെയുള്ള ബഹുജന മനുഷ്യ ചങ്ങലയില്‍ കുട്ടികളും കൈകോര്‍ത്തു.


ലോക പരിസ്ഥിതി ദിനം







ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികലോടെ സ്കൂളില്‍ ആചരിച്ചു.കുട്ടികള്‍കുള്ള വൃക്ഷ തൈകളുടെ വിതരനോത്ഘാടനവും സ്കൂള്‍ കോമ്പൌണ്ടില്‍ വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെയും ഉത്ഘാടന കര്‍മം പി ടി എ പ്രസിഡണ്ട്‌ നജീബ് സാഹിബ് നിര്‍വഹിച്ചു.മുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൊമ്പൌന്ടിലും കുട്ടികളുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ ന്ട്ടു.
ജൈവ വൈവിധൃത്തെ കുറിച്ചുള്ള ക്ലാസും സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.ചൈനാക്ലേ ഫാക്ടറിയില്‍ നിന്നും മുട്ടം കാവിലെ വളപ്പ് തോടിലൂടെ വിഷ ജല മൊഴുക്കുന്നതിനെതിരെയുള്ള ബഹുജന മനുഷ്യ ചങ്ങലയില്‍ കുട്ടികളും കൈകോര്‍ത്തു.

Tuesday, June 1, 2010

പ്രവേശനോത്സവം ചിക്കന്‍ ബിരിയാണിയോടെ...

2010-11 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു.പി.ടി.എ. പ്രധിനിധികളും മനജ്മെന്റ്റ് കമ്മിറ്റി പ്രധിനിധികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്ക് കൊണ്ടു.ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് പൂച്ചെണ്ടും ക്രയോന്സുംനല്‍കി . എല്ലാ കുട്ടികള്‍കും ഉച്ചക്ക് ചിക്കന്‍ ബിരിയാണിയും നല്‍കി.

പ്രവേശനോത്സവം 2010-11





















Thursday, April 1, 2010

Annual Fest 2010

Annual celebration function inaugurated by
Kumari. Banseera Rasheed (University Kala Thilakam)
on wednesday 31 st March.
For seeing full photos of this function please click
the link shown at the right top corner of this page....

Sunday, March 14, 2010

ഒന്നാം ക്ലാസ്- ഒന്നാം തരം







ബി.ആര്‍.സി ട്രയിനേര്‍ എ.വി ബാബു ആശംസ അര്‍പ്പിക്കുന്നു
ഒന്നാം ക്ലാസ് -ഒന്നാം തരാം പദ്ദതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു..




മാജിക് പ്രദര്‍ശനം


കുട്ടികള്‍കും രക്ഷിതാക്കള്‍ക്കും വേണ്ടി സങ്കടിപ്പിച്ച മാജിക് പ്രദര്‍ശനത്തില്‍ നിന്ന്...




പഠന യാത്ര

കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഈ അധ്യയന വര്‍ഷത്തെ പഠന യാത്ര സങ്കടിപ്പിച്ചു.ചിറക്കല്‍ കോവിലകം, അറക്കല്‍ കൊട്ടാരം,കണ്ണൂര്‍ കോട്ട ,മില്‍മ, സയന്‍സ് പാര്‍ക്ക്, പഴശ്ശി ഡാം, പയ്യാമ്പലം തുടങ്ങിയ സ്ഥലങ്ങളായിരുന്നു സന്ദര്ശിച്ചിരുന്നത്.














പൈതല്മല -ടൂര്‍










പ്രകൃതിയെ അറിയുക എന്ന ഉദ്ദേശതൊടെ സ്കൂളിലെ അധ്യാപകര്‍ പൈതല്‍മലയിലോകൊരു സാഹസിക യാത്ര നടത്തി.

Friday, January 15, 2010

സൌരോല്സവം

സ്കൂളില്‍ വിവിധ പരിപാടികളോടെ സൌരോല്സവം സംഘടിപ്പിച്ചു . സോളാര്‍ ഫില്‍റ്റര്‍ നിര്‍മാണം, ഗൃഹ റാലി , ജ്യോതി ശാസ്ത്ര ക്ലാസുകള്‍, പ്രദര്‍ശനം , നക്ഷത്ര നിരീക്ഷണ ക്യാമ്പ് , ഗ്രഹണ നിരീക്ഷണം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. കുട്ടികള്‍ നിര്‍മിച്ച സോളാര്‍ ഫില്‍റ്ററുകള്‍ ഗ്രഹണ നിരീക്ഷണത്തിനായി വീടുകളില്‍ വിതരണം നടത്തുകയും ഗ്രഹണത്തെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ തിരുത്തുന്നതിനായി ലഘുലേഖകള്‍ നല്‍കി ബോധവല്‍കരണം നടത്തുകയും ചെയ്തു. 14.1.2010 നു സംഗടിപ്പിച്ച വാന നിരീക്ഷണ ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.ഗ്രഹണ നിരീക്ഷണം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . പ്രവര്‍ത്തനങ്ങളിലെ ചില നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ.....

ഗ്രഹണ നിരീക്ഷണം







"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."