Wednesday, March 27, 2013

ഊര്‍ജ സര്‍വേയ്ക്ക്‌ അംഗീകാരം






"നാളേക്ക് ഇത്തിരി ഊര്‍ജം" എന്ന പ്രോജക്റ്റ്‌ കുട്ടികളില്‍ വിജയകരമായി നടപ്പാക്കിയതിനുള്ള,
ഇലക്ട്രിസിറ്റി ബോര്‍ഡ്‌   ന്‍റെ അംഗീകാര ഫലകം സ്കൂളിന് വേണ്ടി സാവിത്രി ടീച്ചര്‍ ഏറ്റുവാങ്ങുന്നു.

നാളേക്ക് ഇത്തിരി ഊര്‍ജം

ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥന്‍ വൈദ്യുതി ഉപയോഗത്തെ കുറിച്ച് 
രക്ഷിതാകള്‍ക്ക് ക്ലാസ്സെടുക്കുന്നു

വിദ്യാഭ്യാസ അവകാശ നിയമം-ക്ലാസ്സ്‌ നടത്തി.

മാടായി BRC യുടെയും വെങ്ങര മാപ്പിള യു.പി.സ്കൂളി ന്റെയും സംയുക്താഭിമുക്യത്തില്‍ വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക്‌ ദ്വിദിന ക്ലാസ്സ്‌ നടത്തി.

Thursday, March 7, 2013

ഇംഗ്ലീഷ് ഫെസ്റ്റ്

വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ശ്രീ. ടി.കെ.അബ്ദുറഹിമാന്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു. എ.ഉഷ, എ.ലക്ഷ്മി, വി.സാവിത്രി.പി.വി.വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് Skit,Rhymes,Action Songs, Recitation ....തുടങ്ങിയ  കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.  




Friday, March 1, 2013

ഇന്‍സ്പയര്‍ അവാര്‍ഡ്‌

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഈ അധ്യന വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ്‌ ന് ഏഴാം തരം എ  ക്ലാസ്സിലെ ശാസിയ ഷാഹുല്‍ ഹമീദ്‌ അര്‍ഹയായി.പി.ടി.എ അനുമോദിച്ചു.

പഠന-വിനോദ യാത്ര






സ്കൂളില്‍ നിന്നും സംഘടിപ്പിച്ച പഠന- വിനോദ യാത്രയില്‍ നിന്നും...

ഭൂമിക

അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷതോടനുബന്ധിച്ച് "ഭൂമിക" എന്ന പേരില്‍ "നമ്മെ അറിയാം ...നാടിനെ അറിയാം "എന്ന മുദ്രാവാക്യവുമായി ജലസ്രോതസ്സുകളെ കുറിച്ചുള്ള സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു. ശ്രീമതി എസ്. കെ ആബിദ (മാടായി പഞ്ചായത്ത് Standing Committe Chairperson) പരിപാടി ഉല്‍ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ ഗ്രൂപുകള്‍ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു.തുടര്‍ന്നുള്ള പ്രദര്‍ശന പരിപാടി,  രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്തമായ ഒരുനഭവം ആയിരുന്നു. പഴയ കാല വീട്ടുപകരണങ്ങള്‍, തൊഴിലുപകരണങ്ങള്‍ , കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങള്‍, പുസ്തക പ്രദര്‍ശനം , സാമൂഹ്യ ശാസ്ത്ര കോര്‍ണര്‍...എന്നിങ്ങനെ ആയിരുന്നു പ്രദര്‍ശനം സജ്ജീകരിച്ചിരുന്നത്.
 
ശ്രീമതി എസ്. കെ ആബിദ (മാടായി പഞ്ചായത്ത് Standing Committe Chairperson) പരിപാടിയുടെ  ഉല്‍ഘാടനം നിര്‍വഹിക്കുന്നു..

 പ്രദര്‍ശനത്തില്‍ നിന്ന്‍...

പുസ്തക പ്രദര്‍ശനം...

ഫീല്‍ഡ് ട്രിപ്പ്‌




അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷത്തോടനുബന്ധിഛ് നടത്തിയ ജലസ്രോതസ്സുകുറിച്ചുള്ള സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച ഫീല്‍ഡ് ട്രിപ്പ്‌.
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."