Sunday, August 19, 2012

നല്ല പാഠം..സാന്ത്വന സ്പര്‍ശം

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനില്‍ കാരുണ്യ സ്പര്‍ശവുമായി വെങ്ങര മാപ്പിള യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍...അശരണരായ രോഗികളെ സഹായിക്കുന്നതിനായി കുട്ടികള്‍ പിരിവെടുത്ത്‌ നല്‍കിയ സഹായ ധനം KMCC പ്രധിനിധി അബ്ബാസ്‌ ഹാജി, സ്കൂള്‍ ലീഡര്‍ ഹഫീഫ യില്‍ നിന്നും ഏറ്റുവാങ്ങി.

Friday, August 17, 2012

മൈലാഞ്ചിയിടല്‍ മല്‍സരം



പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച മൈലാഞ്ചിയിടല്‍ മല്‍സരത്തില്‍ നിന്നും...

സ്വാതന്ത്ര്യ ദിനാഘോഷം

ബഷീര്‍ അനുസ്മരണം

വൈകം മുഹമ്മദ്‌ ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്  ബഷീര്‍ പുസ്തകങ്ങളുടെ പരിചയപെടലും ബഷീര്‍ കൃതികളെ അടിസ്ഥാനമാകിയുള്ള സാഹിത്യ ക്വിസ് ഉം സംഘടിപ്പിച്ചു.ക്വിസ് മല്‍സരത്തില്‍ അസ്ലം S N P ഒന്നാം സ്ഥാനം നേടി.

ഗണിത ശാസ്ത്ര ക്വിസ്

യു.പി. വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഗണിതശാസ്ത്ര ക്വിസ് മല്‍സരത്തില്‍ സാസിയ ഷാഹുല്‍ ഹമീദ്‌ ഒന്നാം സ്ഥാനവും സാലിഹ, സല്മത് എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി.

പേപ്പര്‍ ബാഗ്‌ ശില്പശാല


 
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പേപ്പര്‍ ബാഗ്‌ നിര്‍മാണത്തില്‍ നിന്ന്‍..

മലിനീകരണത്തിനെതിരെ

സുല്‍ത്താന്‍ കനാല്‍  മലിനീകരണത്തിനെതിരെ ജനങ്ങളെ ബോധാവല്‍കരിക്കുന്നതിന്നായിസ്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ പ്രദേശത്ത്‌ നോട്ടീസ് വിതരണം നടത്തി.

ടാഗോര്‍ അനുസ്മരണം

വിദ്യാരംഗം സാഹിത്യ വേദിയുടെയും സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയും സംയുക്താഭിമുഖ്യ്യത്തില്‍ ടാഗോര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ടാഗോറിന്റെ ചിത്രം വരച് കൊണ്ട് പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ശ്രീ.കെ . കെ. ആര്‍. വെങ്ങര, അനുസ്മരണംഉല്‍ഘാടനം ചെയ്തു.കുട്ടികളുടെ ഗീതാഞ്ജലി ആലാപനവും ടാഗോര്‍ കഥ അവതരണവും ഉണ്ടായിരുന്നു.വിവിധ കലാ മല്‍സര വിജയികള്കുള്ള സമ്മാനദാനവും നടത്തി.


പുസ്തക പ്രദര്‍ശനം



    
വായന വാരത്തോടനുബന്ധിച്ച് സ്കൂളില്‍ പുസ്തക പ്രദര്‍ശനം നടത്തി.

വിദ്യാരംഗം ഉല്‍ഘാടനം

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ    ഉല്‍ഘാടനം പ്രശസ്ത നാടക കൃത്ത് ഇബ്രാഹിം വെങ്ങര നിര്‍വഹിച്ചു.ഹെട്മിസ്റ്റ്‌ട്രെസ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.പി.സുജാത സ്വാഗതവും ഹഫീഫ എം നന്ദിയും പ്രകടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ ഇബ്രാഹിം വെങ്ങര യെ പൊന്നാട അണിയിച്ചു.

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."