Monday, December 9, 2013

കലോല്‍സവ പ്രതിഭകളെ അനുമോദിച്ചു..

മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ പി.ടി.എ അനുമോദിച്ചു..

പൈപ്പ്‌ കമ്പോസ്റ്റിംഗ്...

ഉച്ച ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും ഉപയോഗിച്ചുള്ള കമ്പോസ്റ്റ്‌ നിര്‍മാണം കുട്ടികള്‍ക്ക്‌ നവ്യാനുഭവമായി...പൈപ്പ്‌ കമ്പോസ്റ്റിംഗ് ന്‍റെ ഉല്‍ഘാടനം നൂണ്‍ ഫീഡിംഗ് കണ്‍ വീനര്‍ അബു മാസ്റ്റര്‍ നിര്‍വഹിച്ചു...


Tuesday, November 26, 2013

വാട്ടര്‍ കൂളര്‍, ലൈബ്രറി കിറ്റ്, FIRST AID BOX എന്നിവ സംഭാവന നല്‍കി..

മുട്ടം ഗ്രാമത്തിന്‍റെ സാംസ്കാരിക സാമൂഹ്യ മേഖലയില്‍ എന്നും നിറ സാന്നിധ്യമായ YMCA, വെങ്ങര മാപിള യു.പി സ്കൂളിനു ഫില്‍റ്റര്‍ വാട്ടര്‍ കൂളര്‍, ലൈബ്രറി കിറ്റ്, FIRST AID BOX എന്നിവ സംഭാവന നല്‍കി..മുട്ടം PHC യുമായി സഹകരിച്ച് വിദ്യാര്‍ഥി കള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രഥമ ശുശ്രൂഷയെ കുറിച്ചു ബോധവല്‍ക്കരണ ക്ലാസും നടത്തി..
 ഫില്‍റ്റര്‍ വാട്ടര്‍ കൂളര്‍ കൈമാറുന്നു.
 First Aid Box ഏറ്റുവാങ്ങുന്നു...
മുട്ടം PHC മെഡിക്കല്‍ ഓഫീസര്‍, പ്രഥമ ശുശ്രൂഷയെ കുറിച്ചു 
ബോധവല്‍ക്കരണ ക്ലാസ്സ്‌നല്‍കുന്നു

Monday, November 18, 2013

ഫീല്‍ഡ് ട്രിപ്പ്‌

സാമൂഹ്യ ശാസ്ത്രപഠന വുമായി ബന്ധപ്പെട്ട് അടുത്തുള്ള വ്യവസായ യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആറാം തരം വിദ്യാര്‍ഥികള്‍ ക്രഷര്‍, വെളിച്ചെണ്ണ  മില്‍  ബെഡ് നിര്‍മാണ സ്ഥാപനമായ  "മവാ ഫോം ",  എന്നിവ സന്ദര്‍ശിച്ചു...




Wednesday, October 9, 2013

ഫീല്‍ഡ് ട്രിപ്പ്‌

പരിസര പഠന ഭാഗവുമായി ബന്ധപ്പെട്ട് ജല സ്രോതസ്സുകളും പരിസരവും മലിനമാകുന്നതിനെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ നാലാം തരം വിദ്യാര്‍ഥികള്‍ കാവിലെ വളപ്പ് തോട് സന്ദര്‍ശിച്ചപ്പോള്‍...


Saturday, September 14, 2013

ഓണാഘോഷം

വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു..




'സാഹിത്യ നായകന്മാരെ തിരിച്ചറിയാം" എന്ന പ്രവര്‍ത്തനത്തില്‍ വിജയിച്ച  കുട്ടിക്ക് കുട സമ്മാനമായി നല്‍കുന്നു..

Tuesday, September 3, 2013

മാടായിപ്പാറ സന്ദര്‍ശിച്ചു


വെങ്ങര മാപിള യു.പി.സ്കൂള്‍ സീഡ്‌ ക്ലബ്ബ് അംഗങ്ങള്‍ മാടായിപ്പാറ സന്ദര്‍ശിച്ചു.പാറയിലെ ജൈവ വൈവിധ്യത്തെ കുറിച്ചും ചരിത്ര സ്മാരകങ്ങളെ കുറിച്ചും കുട്ടികള്‍ക്ക്‌ ക്ലാസ്സ്‌ നടത്തി. പ്രശസ്തരായ പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ മാരുമായി അഭിമുഖം നടത്തുകയും കുട്ടികളുമായി അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു.സീഡ്‌ Co-Ordinator വി.സാവിത്രി , ടികെ അബ്ദുരഹിമാന്‍. കെ വി സുമേഷ്‌ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മാടായി പ്പാറ യില്‍ സന്ദര്‍ശകര്‍ കൊണ്ടിട്ട മാലിന്യങ്ങളുടെ ശുചീകരണം കൂടി നടത്തിയാണ് അംഗങ്ങള്‍ മടങ്ങിയത്‌.


 വി സാവിത്രി ടീച്ചര്‍ ക്ലാസെടുക്കുന്നു..
 പരിസ്ഥിതി ഫോട്ടോഗ്രാഫരുമായുള്ള അഭിമുഖത്തില്‍ നിന്ന്‍...

Tuesday, August 27, 2013

മാധ്യമം "വെളിച്ചം" പദ്ധതി

ഈ വര്‍ഷത്തെ മാധ്യമം "വെളിച്ചം" പദ്ധതി ക്ക് വെങ്ങര മാപിള യു. പി.സ്കൂളില്‍ തുടക്കമായി.ശ്രീ. കെ വി. ഷൌക്കത്തലി യാണ് പത്രം സ്പോണ്സര്‍ ചെയ്തത്.വിതരണോത്ഘാടനം ശ്രീ. എസ് .കെ മുസ്തഫ ഹാജി നിര്‍വഹിച്ചു.മാധ്യമം ദിനപത്രം സര്‍കുലേഷന്‍ പ്രധിനിധി ശ്രീ. ബാബുരാജ്‌ പദ്ധതിയെ കുറിച്ച്  വിശദീകരണം നടത്തി..


Friday, August 23, 2013

അക്ഷരമുറ്റം ക്വിസ്

21/08/2013 നു നടന്ന സ്കൂള്‍ തല അക്ഷരമുറ്റം ക്വിസ് മല്‍സരത്തില്‍ വിജയികളായവര്‍:
യു.പി.വിഭാഗം:
ഒന്നാം സ്ഥാനം: ഫാത്തിമത്ത് സുഹാന എസ്. എ (VII A)
രണ്ടാം സ്ഥാനം: അജ്മല്‍ കെ എം (VII C)
എല്‍.പി.വിഭാഗം:

ഒന്നാം സ്ഥാനം: ഫാത്തിമത്ത് സന
രണ്ടാം സ്ഥാനം: ഫാത്തിമത്ത് ഫിദ

Saturday, August 17, 2013

കര്‍ഷക ദിനാചരണവും ഔഷധ സസ്യ പ്രദര്‍ശനവും

ഇക്കോ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി.വെങ്ങര- മുട്ടം ഗ്രാമത്തിലെ പ്രശസ്ത കര്‍ഷകരായ കുഞ്ഞപ്പ മാസ്റ്റര്‍,വി കെ അബ്ദുള്ള ഹാജി,എസ്.വി.പി.അബ്ദുല്‍ മജീദ്‌ എസ്.യു. മുഹമ്മദലി ഹാജി,കെ.പി.അബ്ദുല്‍ കാദര്‍ ഹാജി,എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.പരമ്പരാഗതവും നൂതനവുമായ കൃഷി രീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.ചടങ്ങിനു ശേഷം വീട്ടു പറമ്പിലെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവുമുണ്ടായി.പ്രദര്‍ശനം കുട്ടികള്‍ക്കും  രക്ഷിതാക്കാള്‍ക്കും വേറിട്ട ഒരനുഭവ മായിരുന്നു.ശ്രീ.ആലി കുഞ്ഞി (Secratary, Managing Committee) ചടങ്ങിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു.വി.സാവിത്രി ടീച്ചര്‍, എം. കെ ബീരാന്‍,റംല കെ,എസ്.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.സ്റ്റുഡന്റ്റ് കണ്‍ വീനര്‍ സുഹാന നന്ദി രേഖപ്പെടുത്തി.


 ഔഷധ സസ്യ പ്രദര്‍ശനത്തില്‍ നിന്ന്..
 പച്ചക്കറി വിത്ത് ഉത്ഘാടനം

കര്‍ഷകരെ പൊന്നാട അണിയിക്കുന്നത്..
കഷ്ടപ്പെടുന്നവര്‍ക്ക് ഒരു കൈത്താങ്ങുമായി സാന്ത്വനം പരിപാടി....കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിച്ച സഹായ ധനം കൈമാറുന്നു..

Thursday, August 15, 2013

സ്വാതന്ത്ര്യ ദിനാഘോഷം

വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രസംഗ മത്സരം,ദേശ ഭക്തി ഗാനാലാപനം, ദേശീയ ഗാനാലാപനം,സ്വാതന്ത്ര്യ ദിന പതിപ്പ് നിര്‍മാണം,ക്വിസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പാല്‍ പായസ വിതരണവും ഉണ്ടായിരുന്നു..







Tuesday, August 13, 2013

പത്ര വാര്‍ത്ത ക്വിസ്

ക്വിസ് ഗ്രൂപ്പിന്റെ  നേതൃത്വത്തില്‍  ജൂലൈ മാസത്തെ പത്ര വാര്‍ത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.അസ്ലംഎസ് എന്‍ പി ഒന്നാം സ്ഥാനം നേടി.

Wednesday, July 31, 2013

കാര്‍ട്ടൂണ്‍ കുലപതി ശങ്കര്‍ ജന്മദിനം-കാര്‍ട്ടൂണ്‍ മത്സരം

 കാര്‍ട്ടൂണ്‍ കുലപതി
 കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേരില്‍ ലോകപ്രശസ്തനായ കേശവ ശങ്കരപ്പിള്ള 1902 ജൂലൈ 31ന് കായംകുളത്ത് ജനിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യ കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. 1927ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് ബിരുദമെടുത്തശേഷം, അദ്ദേഹം ബോംബെയില്‍ പോയി നിയമപഠനത്തിന് ചേര്‍ന്നുവെങ്കിലും പഠനം തുടര്‍ന്നില്ല. ബോംബെയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ നേരമ്പോക്കിനുവേണ്ടി അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു. രാഷ്ട്രീയ നേതാക്കളെയും ദേശീയ പ്രശ്നങ്ങളെയും വിഷയമാക്കിയുള്ള അദ്ദേഹത്തിന്‍െറ കാര്‍ട്ടൂണുകള്‍ വര്‍ത്തമാനപത്രങ്ങളെയും പൊതുജനങ്ങളെയും വളരെയധികം ആകര്‍ഷിച്ചിരുന്നു. അധികം താമസിയാതെ ശങ്കര്‍ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ എന്ന പത്രത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുകയും 1932 മുതല്‍ 1946 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ഇന്ത്യന്‍ പത്രലോകത്ത് എക്കാലവും ഓര്‍മിക്കപ്പെടേണ്ടവയാണ്. 1948ലാണ് അദ്ദേഹം ‘ശങ്കേഴ്സ് വീക്കിലി’ തുടങ്ങിയത്. ക്രിയാത്മകമായ വിമര്‍ശവും തിളക്കമാര്‍ന്ന ഹാസ്യവുമായിരുന്നു ശങ്കറിന്‍െറ കാര്‍ട്ടൂണുകളുടെ സവിശേഷത. 1975 ആഗസ്റ്റില്‍ ‘ശങ്കേഴ്സ് വീക്കിലി’യുടെ പ്രസിദ്ധീകരണം ശങ്കര്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പിന്നീട് അദ്ദേഹം ‘ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റി’ന്‍െറ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1957ല്‍ ശങ്കര്‍ സ്ഥാപിച്ചതാണ് ‘ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ്.’
1956ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍, 1976ല്‍ പത്മവിഭൂഷണ്‍, 1977ല്‍ പോളണ്ടിലെ കുട്ടികളുടെ കമ്മിറ്റി നല്‍കുന്ന ബഹുമതിയായ  ഓര്‍ഡര്‍ ഓഫ് സ്മൈല്‍, 1979ല്‍ കനേഡിയന്‍ പുരസ്കാരം, 1980ല്‍ ഹംഗറിയില്‍നിന്നുള്ള പുരസ്കാരം,  എന്നിങ്ങനെ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടായിരുന്നു.
         ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശങ്കറിന്‍െറ ആത്മമിത്രമായിരുന്നു. മറ്റാരോടും തോന്നാത്ത ആരാധനയും സ്നേഹവും ബഹുമാനവും ശങ്കറിന് നെഹ്റുവിനോടുണ്ടായിരുന്നു. എന്നാല്‍, നെഹ്റുവിന്‍െറ കടുത്ത വിമര്‍ശകന്‍ ശങ്കറായിരുന്നു! ശങ്കര്‍ വരച്ച ആയിരക്കണക്കിന് കാര്‍ട്ടൂണുകളില്‍ ഭൂരിഭാഗവും നെഹ്റുവിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. വിശാലമനസ്കനായിരുന്ന നെഹ്റു ആ കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല, ശങ്കറിനെ അഭിനന്ദിക്കുകയും ‘ശങ്കര്‍, താങ്കള്‍ എന്നെ ഒരിക്കലും വിടരുത്’ എന്നു പറയുകയും ചെയ്തിരുന്നു! ശങ്കര്‍ അവശനായി രോഗശയ്യയില്‍ കിടന്നിരുന്ന അവസരത്തില്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന നിരവധി കുട്ടികള്‍ക്ക്, കിടന്നകിടപ്പില്‍ അദ്ദേഹം ഒരേ ചിത്രമേ വരച്ചുകൊടുത്തിട്ടുള്ളൂ, നെഹ്റുവിന്‍െറ! ദല്‍ഹി സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ബഹുമാനിച്ച, ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതിയായ ശങ്കര്‍ 1989 ഡിസംബര്‍ 26ന് അന്തരിച്ചു.
  ശങ്കറിന്‍റെ സ്മരണാര്‍ത്ഥം  സ്കൂളില്‍ സംഘടിപ്പിച്ച 
കാര്‍ട്ടൂണ്‍ മത്സരത്തില്‍ നിന്ന്...


Saturday, July 27, 2013

സാലിം അലി ചരമ ദിനം


                                    പ്രശസ്ത പക്ഷിനിരീക്ഷകനായ ഡോ.സാലിം അലി യുടെ 
ചരമദിനത്തോടനുബന്ധിച്ച് വെങ്ങര മാപ്പിള യു പി സ്കൂളില്‍ നടന്ന 
കേരളത്തിലെ പക്ഷികള്‍  പ്രദര്‍ശനത്തില്‍ നിന്ന് .......
  
തന്‍റെ സഹജീവികളെ സ്നേഹിക്കുവാനും, ,പ്രകൃതി നമുക്കായി കരുതിവച്ച ചിറകുള്ള ചങ്ങാതിമാരുടെ അത്ഭുത ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താനും, പരിസരനിരീക്ഷണത്തില്‍ താല്പ്പര്യമുണര്‍ത്താനും പ്രദര്‍ശനം ഏറെസഹായകമായി...

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്‌

ജനാധിപത്യരീതിയില്‍, ബാലറ്റ്‌ പേപ്പറിലൂടെ  സ്കൂള്‍ ലീഡറെ തെരഞ്ഞെടുത്തു..ഫാത്തിമത്ത് സുഹാന എസ് . എ യെ സ്കൂള്‍ ലീഡര്‍ ആയും സിയാദ്‌ .കെ ടി യെ Deputy ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു..


Monday, July 22, 2013

ഹരിതാഭമാകുന്ന വിദ്യാലയം....


വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുക, പരിസ്ഥിതി സൗഹൃദപരമാക്കുക എന്ന ഉദ്ദേശത്തോടെ "ഒരു കൈ ഒരു തൈ" കാമ്പയിന്റെ ഭാഗമായി മലര്‍വാടി ബാലസന്ഘം മുട്ടം യൂനിറ്റ്‌ വക മരത്തൈകള്‍ സംഭാവന നല്‍കി...സ്കൂള്‍ ഇക്കോ ക്ലബുമായി സഹകരിച്ച് വിദ്യാലയ വളപ്പില്‍ പ്ലാവ്‌,നാരകം,കവുങ്ങ്, വേപ്പ്‌ തുടങ്ങി ഇരുപതോളം തൈകള്‍ നട്ടു..


  




Saturday, July 20, 2013

Pre-Matric Scholarship (Renewal)-Application Number

കഴിഞ്ഞ വര്‍ഷം (2012-13) Prematric Scholarship നേടിയ ഏഴാം തരത്തിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.Renewal ആവശ്യത്തിനുള്ള Application Number ഇവിടെ നിന്നും ലഭിക്കും.

Sl NoApplication NoName of StudentName of Parent
11355322513ISHAQ VADAKE ILLAMABDUL KAREEM
21355345825JUMAILUNNISA KKAMARUNNISA JALEEL
31355334915AYISHA AFREENABUSHRA M V
41355339659MUHAMMED UNAIS C AANAS C M
51355311365JUSAIRA AABDUL JALEEL M T P
61355353110ABDUL MUBASHIR K VMUSTHAFA M
71355375412JASMINE MUNEER M KMUNEER A G
81355371089FATHIMA V VAYISHA V V
91355394234FATHIMA M KSUBAIDA M K
101355366522SAJEERA KSUBAIDA
111355367416FATHIMA KAHAMMED P
121355376037SHAMNATH PMUNEERA P
131355377982HAJARA S KHAFSATH S K
141355379181SHABANA CRASHEEDA C
151355385018SASIYA SHAHUL HAMEEDSHAHUL HAMEED
161355385359JAMEEL AHAMMEDJAMEELA S K
171355353475FAYISA M P PMOIDEEN
181355364784MUHAMMED ANAS MABDUL HAMEED
191355368406SHIRIN RAMSHAD MFOUSIYA NASAR M
201355377993ASJID A MABDUL RAHMAN M
211355358268HAFISA E P SAYEED
221355359502FATHIMATHUL AFRA M KAMEERALI  A
231355366158SALIHA NEBRAHIM 
241355372496SALMATH KJAMEELA K
251355381380FATHIMATH SUHARA KABDUL ROUF
261355381605HASSAIN M KRAMLATH M K
271355383791SAJNA ABDUL SHUKKOOR P KABDUL SHUKKOOR M
281355388810HUSSAIN M KRAMLATH M K
291355392251HASANA KABDULLA
301355396725SAHADIYA SUHARA M K
311355366730NAFEESATH S KABDUL RAZAK P
321355355874MUFEEDA VRAHEEMA V

Friday, July 19, 2013

മികച്ച വിദ്യാരംഗം യൂനിറ്റ്: സ്ബ്ജില്ലയില്‍ മൂന്നാമത്

2012-13 അധ്യയന വര്‍ഷത്തിലെ വിദ്യാരംഗം ക്ലബ്‌ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ , മാടായി സബ് ജില്ലയിലെ  മൂന്നാമത്തെ മികച്ച വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റി നുള്ള പുരസ്കാരം വെങ്ങര മാപിള യു.പി സ്കൂള്‍ യൂനിറ്റ് നേടി.

Friday, July 12, 2013

സൗജന്യയൂണിഫോം വിതരണം നടത്തി


മുട്ടം: വെങ്ങര മാപിള  യു.പി സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥി കള്‍ക്ക്, ജമാഅത്ത് ഇസ്ലാമി മുട്ടം ശാഖ വക യൂണിഫോം നല്‍കി. ജമാഅത്ത് ഇസ്ലാമി മുട്ടം ശാഖ പ്രസിഡണ്ട്‌ ജനാബ് എ.കെ അബ്ദുറഹിമാന്‍ വിതരണ ഉത്ഘാടനം നിര്‍വഹിച്ചു. വി.കെ അബ്ദുള്ള ഹാജി, എ. ഉഷ, എസ്.എ.അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.



കുട്ടികള്‍ക്കുള്ള യൂണിഫോം ഹെഡ്മിസ്ട്രെസ്സ് ഏറ്റുവാങ്ങുന്നു

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."