Tuesday, August 19, 2014

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉല്‍ഘാടനവും കമ്പ്യൂട്ടര്‍ ദാനവും

വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ  ഉല്‍ഘാടനവും എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ദാനവും ശ്രീ.ടി വി രാജേഷ്‌ എം.എല്‍.എ,നിര്‍വഹിച്ചു...(19/08/2014) ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ ആരിസ്‌ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട്‌ എം കെ ബീരാന്‍ അധ്യക്ഷതയും വഹിച്ചു. എന്‍ കെ അബ്ദുള്ള ഹാജി, പി ഷാഫി, എം .വി. മുഹമ്മദ്‌ നജീബ്, ബി അബ്ദുല്‍ ജലീല്‍ ,കെ റംലത്ത് .എസ്.എ അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.



Saturday, August 16, 2014

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഹെട്മാസ്റ്റര്‍ പതാക ഉയത്തി.സ്കൂള്‍ മാനേജര്‍ അബ്ദുള്ള ഹാജി, പി.ടി.എ.പ്രസിഡണ്ട്‌ ബീരാന്‍ ഹാജി,മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ റംലത്ത്, മറ്റ് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍,രക്ഷിതാക്കള്‍,വിദ്യാര്‍ഥികള്‍,അധ്യാപകര്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിദ്യാര്‍ഥികള്‍ക്ക്‌ വിവിധ മത്സര പരിപാടികള്‍ നടത്തി.(ദേശ ഭക്തിഗാനാലാപനം, ദേശീയ ഗാനാലാപനം, പ്രസംഗം, സ്വാതന്ത്ര്യദിനക്വിസ് ).വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.പായസ വിതരണവും ഉണ്ടായിരുന്നു.


മാടായിപ്പാറ സന്ദര്‍ശനം

പഠന പ്രവത്തനങ്ങളുടെ ഭാഗമായി അഞ്ചാം തരത്തിലെ വിദ്യാര്‍ഥികള്‍ മാടായിപ്പാറ സന്ദര്‍ശനം നടത്തി.(13/08/2014 Wednesday)


Friday, August 8, 2014

യുദ്ധവിരുദ്ധ റാലി

ലോകത്തെ നടുക്കിയ ഹിരോഷിമ - നാഗസാക്കി ദുരന്ത സ്മരണയില്‍ വെങ്ങര മാപ്പിള യു.പി സ്കൂള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.പൊതുജനങ്ങളും റാലിയില്‍ പങ്കാളികളായി.യുദ്ധ വിരുദ്ധ പ്രതിജ്ഞയും, ഇസ്രേല്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യ പ്രഖ്യാപനവും നടത്തി.



Friday, August 1, 2014

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനം

ജൂലൈ 31-കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മ ദിനം
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം നടത്തി.കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കാര്‍ട്ടൂണ്‍ വരയ്ക്കാം ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഇ.വി.നിഷ , കെ വി സുമേഷ്‌ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."