Wednesday, November 26, 2014

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014 ചെറുകുന്ന് ഗവ.വെൽഫെയർ ഹയർസെക്കന്ററി സ്ക്കൂളിൽ മൂന്നാം ദിവസം മത്സരങ്ങൾ പുരോഗമിക്കുന്നു..വിവിധയിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വെങ്ങര മാപ്പിള യു.പി.സ്കൂളിലെ മിടുക്കികള്‍ക്ക് അഭിനന്ദനങ്ങള്‍...



Tuesday, November 18, 2014

രക്ഷാകര്‍തൃ സമ്മേളനം



നവംബര്‍ 14 നു ചേര്‍ന്ന രക്ഷാകര്‍തൃ സമ്മേളനം

Monday, November 17, 2014

ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം

വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ വെച്ച് നടന്ന മാടായി ഉപജില്ല  വിദ്യാരംഗം സാഹിത്യോത്സവത്തില്‍ നിന്ന്‍...







Tuesday, October 7, 2014

ഗണിത പ്രദര്‍ശനം

സ്കൂളില്‍ സംഘടിപ്പിച്ച ഗണിത ശാസ്ത്ര പ്രദര്‍ശനത്തില്‍ നിന്ന്‍....



Wednesday, September 17, 2014

സൗജന്യ യൂണിഫോം-ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു

യൂത്ത്‌ വിഷന്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഫേസ് ബുക്ക്‌ കൂട്ടായ്മ യുടെ വകയായി വെങ്ങര മാപ്പിള യു.പി സ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്കു സൗജന്യ യൂണിഫോം വിതരണം നടത്തി.പ്രശസ്ത ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു.ചില്‍ഡ്രന്‍ വെല്‍ഫയര്‍ കമ്മിറ്റി മെമ്പറും പ്രശസ്ത സൈക്കോലജിസ്റ്റുമായ ഡോക്ടര്‍ ഉമര്‍ ഫാറൂക്ക് മുഖ്യ പ്രഭാഷണം നടത്തി.എസ്.എം കുഞ്ഞി, കെ.സി.മഹമൂദ്‌, വി പി. മുഹമ്മദലി മാസ്റ്റര്‍,എം.വി.നജീബ്,എം കെ ബീരാന്‍, കെ.ഹാരിസ്‌,അനീഷ്‌ എന്നിവര്‍ സംസാരിച്ചു.



Tuesday, August 19, 2014

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉല്‍ഘാടനവും കമ്പ്യൂട്ടര്‍ ദാനവും

വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ  ഉല്‍ഘാടനവും എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ദാനവും ശ്രീ.ടി വി രാജേഷ്‌ എം.എല്‍.എ,നിര്‍വഹിച്ചു...(19/08/2014) ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ ആരിസ്‌ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട്‌ എം കെ ബീരാന്‍ അധ്യക്ഷതയും വഹിച്ചു. എന്‍ കെ അബ്ദുള്ള ഹാജി, പി ഷാഫി, എം .വി. മുഹമ്മദ്‌ നജീബ്, ബി അബ്ദുല്‍ ജലീല്‍ ,കെ റംലത്ത് .എസ്.എ അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.



Saturday, August 16, 2014

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഹെട്മാസ്റ്റര്‍ പതാക ഉയത്തി.സ്കൂള്‍ മാനേജര്‍ അബ്ദുള്ള ഹാജി, പി.ടി.എ.പ്രസിഡണ്ട്‌ ബീരാന്‍ ഹാജി,മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ റംലത്ത്, മറ്റ് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍,രക്ഷിതാക്കള്‍,വിദ്യാര്‍ഥികള്‍,അധ്യാപകര്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിദ്യാര്‍ഥികള്‍ക്ക്‌ വിവിധ മത്സര പരിപാടികള്‍ നടത്തി.(ദേശ ഭക്തിഗാനാലാപനം, ദേശീയ ഗാനാലാപനം, പ്രസംഗം, സ്വാതന്ത്ര്യദിനക്വിസ് ).വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.പായസ വിതരണവും ഉണ്ടായിരുന്നു.


മാടായിപ്പാറ സന്ദര്‍ശനം

പഠന പ്രവത്തനങ്ങളുടെ ഭാഗമായി അഞ്ചാം തരത്തിലെ വിദ്യാര്‍ഥികള്‍ മാടായിപ്പാറ സന്ദര്‍ശനം നടത്തി.(13/08/2014 Wednesday)


Friday, August 8, 2014

യുദ്ധവിരുദ്ധ റാലി

ലോകത്തെ നടുക്കിയ ഹിരോഷിമ - നാഗസാക്കി ദുരന്ത സ്മരണയില്‍ വെങ്ങര മാപ്പിള യു.പി സ്കൂള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.പൊതുജനങ്ങളും റാലിയില്‍ പങ്കാളികളായി.യുദ്ധ വിരുദ്ധ പ്രതിജ്ഞയും, ഇസ്രേല്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യ പ്രഖ്യാപനവും നടത്തി.



Friday, August 1, 2014

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനം

ജൂലൈ 31-കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മ ദിനം
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം നടത്തി.കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കാര്‍ട്ടൂണ്‍ വരയ്ക്കാം ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഇ.വി.നിഷ , കെ വി സുമേഷ്‌ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Saturday, July 26, 2014

മൈലാഞ്ചിയിടല്‍ മല്‍സരം

ഈദുല്‍ഫിതര്‍ പ്രമാണിച്ച് അറബിക് ക്ലബ്ബ്‌ ന്‍റെ നേതൃത്വത്തില്‍ 25/07/2014 നു വെള്ളിയാഴ്ച മൈലാഞ്ചി യിടല്‍ മല്‍സരം നടത്തി.യു. പി വിഭാഗത്തില്‍ ഹസന & അസ്ലഹ (VII A) ഒന്നാം സ്ഥാനവും ഫാത്തിമ & ഹവ്വ രണ്ടാം സ്ഥാനവും നേടി.എല്‍.പി. വിഭാഗത്തില്‍ നടത്തിയ മല്‍സരത്തില്‍  ഹബീബ & ഷഹന ഒന്നാം സ്ഥാനവും ഷഹന & ആയിഷ രണ്ടാം സ്ഥാനവും നേടി. ശബാന & ഹമീദ(VI A),  ശാസിയ & മുഹ്സിന(VII  A) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.വിജയികള്‍ക്ക്‌ ഹെഡ്‌മാസ്റ്റര്‍, സമ്മാന വിതരണവും നടത്തി.



Friday, July 25, 2014

റംസാന്‍ ക്വിസ്, ഖുറാന്‍ പാരായണം

23/07/2014 നു അറബിക് കളബ്ബിന്‍റെ നേതൃത്വത്തില്‍ റംസാന്‍ ക്വിസ് ഉം ഖുര്‍ആന്‍ പാരായണ മത്സരവും നടത്തി.
ക്വിസ് വിജയികള്‍
1) അസ്ലഹ ഫര്‍ഹത്ത് (VII A)
2) ഫാത്തിമത്തുല്‍  ഹസന (VII A)

ഖുര്‍ആന്‍ പാരായണം(UP)
1) ഹമീദ  കെ ടി(VI A)
2) ഷാഹിദ്‌ പി പി (V B)
ഖുര്‍ആന്‍ പാരായണം (LP)
അഫ്ദല്‍(IV A)

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ബഹിരാകാശ യാത്രയെ കുറിച്ചും ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ ഇറങ്ങുന്നതിന്റെയും സി ഡി പ്രദര്‍ശനം നടത്തി.ഓരോ ക്ലാസ്സിലും ചന്ദ്ര ദിന പതിപ്പ്‌ തയ്യാറാക്കി.എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശ ക്വിസ് മത്സരവും നടത്തി.
ബഹിരാകാശ ക്വിസ് വിജയികള്‍
എല്‍. പി. വിഭാഗം
1) റിസ്വാന്‍ കെ (IV A)
2)  ശാസ് എസ് എന്‍ പി (IV A)
 യു.പി. വിഭാഗം


1) റാനിശ് അലി (VI B)
2)ഫാത്തിമത്ത് സന സി (VB)

Sunday, July 20, 2014

ഗണിത ശാസ്ത്ര ക്വിസ്

യു.പി.വിഭാഗം കുട്ടികള്‍ക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗണിത ക്വിസ് ലെ വിജയികള്‍..
 അഞ്ചാം തരം
1.മുഹമ്മദ്‌ ഫര്‍ഹാന്‍ സി
2.ഫാത്തിമത്ത് നഹല
3.ഷാഹിദ്‌   പിപി
ആറാം തരം
1.അമീര്‍ അബ്ബാസ്‌
2.മുഹമ്മദ്‌  സിജാദ്‌
ഏഴാം തരം
1.മുഹമ്മദ്‌ ആഷിക്‌
2.റസീന വി വി
3.മുഹമ്മദ്‌ സഹല്‍ ഇ പി

ഫുട്ബോള്‍ ക്വിസ്

ലോക കപ്പ് ഫുട്ബോള്‍ 2014 നോടനുബന്ധിച്ച് വിദ്യാര്‍ഥി കള്‍ക്കായി ഫുട്ബാള്‍ ക്വിസ് നടത്തി.
വിജയികള്‍
1.മസ്ഹര്‍ പി വി
2.മുഹമ്മദ്‌ ഇര്‍ഫാദ്‌ എം
3.മുഹമ്മദ്‌ സഹല്‍ ഇ പി

Saturday, July 12, 2014

ബഷീര്‍ ചരമ ദിനം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി. ഇതിനെ ആസ്പദമാക്കി 'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.
ബഷീര്‍ ക്വിസ് വിജയികള്‍
ഫസ്റ്റ്         : അസ്ലഹ ഫര്‍ഹത്ത് (VII A)
സെക്കന്റ്‌  : ഫാത്തിമതുല്‍ ഹസന (VII A) & റസ്ല റഫീക്ക്‌ (V A)

Saturday, June 28, 2014

2014-15 പി.ടി.എ. കമ്മിറ്റി

27/06/2014  നു ഈ വര്‍ഷത്തെ ആദ്യത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വരികയും ശ്രീ. എം കെ ബീരാന്‍ പി.ടി.എ പ്രസിഡണ്ട്‌ ആയും കെ റംലത്ത് മദര്‍ പി.ടി.എ പ്രസിഡണ്ട്‌ ആയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ചടങ്ങില്‍ വെച്ച് 2013-14 അധ്യയന വര്‍ഷത്തെ മികച്ച കുട്ടികള്‍ക്ക്‌ എന്ടോവ്മെന്റ് വിതരണവും നടത്തി.




സ്കൂള്‍ പാര്‍ലമെന്‍റ്

ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്‌ 27/06/2014 നു സ്കൂളില്‍വെച്ച് നടന്നു.കുട്ടികള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍മാരായി നടത്തിയ തെരഞ്ഞെടുപ്പില്‍ സാലിമ എസ് സ്കൂള്‍ ലീഡര്‍ ആയും മുഹമിന്‍ കെ വി ഡെപ്യൂട്ടി ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.



Friday, June 27, 2014

വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം 26/06/2014 നു  പ്രശസ്ത വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ്‌ സാജിദ്‌ നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍, കെ. ഹാരിസ് ന്‍റെ അധ്യക്ഷതയില്‍ എസ് എ അബ്ദുല്‍ കാദര്‍ സ്വാഗതവും എസ് സാലിമ നന്ദി യും പറഞ്ഞു.സ്കൂളിന്റെ ഉപഹാരമായി ശ്രീ .മുഹമ്മദ്‌ സാജിദിന് പുസ്തകം കൈമാറി. വായനാ വാരത്തില്‍ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങളും വിതരണം നടത്തി.



Wednesday, June 25, 2014

വയനാവാരം

വായനാ വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, വായന മല്‍സരം, കുറിപ്പ്‌ തയ്യാറാക്കല്‍, ഒന്നാം തരത്തിലെ കുട്ടികള്‍ക്ക്‌ നിറം കൊടുക്കല്‍ തുടങ്ങിയ മല്‍സരങ്ങളും പുസ്തക പ്രദര്‍ശനവും നടത്തി.ലൈബ്രറിയിലെക്കുള്ള പുസ്തക സമാഹരണത്തിനു തുടക്കവും കുറിച്ചു.
പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്...

Monday, June 16, 2014

അക്ഷര ദീപം



സിറാജ് ദിനപത്രം സ്കൂളില്‍ നടപ്പാക്കിയ അക്ഷരദീപം പരിപാടിയില്‍ നിന്ന്..

Thursday, June 5, 2014

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂള്‍ കോമ്പൌണ്ടിലും പരിസരങ്ങളിലും മരത്തൈകള്‍ നട്ടു.പരിസ്ഥിതി ദിനചിന്താ വിഷയമായ "Small islands Developing countries and Climate Change" എന്നതിനെ കുറിച്ച് ക്ലാസ്‌ നല്‍കി.അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റു ചൊല്ലി.


Tuesday, June 3, 2014

പ്രവേശനോല്‍സവം...2014-15


വെങ്ങര മാപ്പിള യു.പി സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഗംഭീരമായി കൊണ്ടാടി..പുതുതായി സ്കൂളിലെത്തിയ കുട്ടികളുടെ റാലി, മധുര പലഹാര വിതരണം,പഠന കിറ്റ് വിതരണം എന്നിവയുണ്ടായി.സ്കൂള്‍ മാനേജര്‍ ശ്രീ.എന്‍.കെ അബ്ദുള്ള ഹാജി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.










"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."