Friday, November 30, 2012

കുട്ടികളുടെ രചനകള്‍

കുട്ടികളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഡിസ്പ്ലേ ബോര്‍ഡ്‌

പച്ചക്കറി വികസന പരിപാടി

         മാടായി പഞ്ചായത്ത്‌ കൃഷിഭവന്‍ സ്കൂള്‍ കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന സമഗ്ര പച്ചക്കറി വികസന പരിപാടി യുടെ ഭാഗമായുള്ള പരിശീലന ക്ലാസ്സ്‌ നടത്തി. പി.ടി.എ പ്രസിഡണ്ട്‌ ശ്രീ എം.കെ.ബീരാന്‍ അധ്യക്ഷത യില്‍ ഹെട്മിസ്ട്ര്സ്സ് സ്വാഗതം ആശംസിച്ചു.
കൃഷി ഓഫീസര്‍ ക്ലാസെടുക്കുന്നു..

Thursday, November 22, 2012

ഐക്യദാര്‍ഡ്യ റാലി

പാലസ്തീന്‍ ജനതയോടുള്ള ഇസ്രായേലിന്‍റെ കടന്നാക്രമണത്തിനെതിരെ, മുട്ടം ബസാറില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു.സ്കൂളിലെ മുഴുവന്‍ യു.പി.വിഭാഗം വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു.



Sunday, November 18, 2012

ശിശുദിനാഘോഷം

ശിശു ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു."കുഞ്ഞു ചാച്ചാജി" കുട്ടികള്‍ക്ക്‌ പൂച്ചെണ്ടുകള്‍ നല്‍കി ആശംസകള്‍ നേര്‍ന്നു.ഉച്ചയ്ക്ക് വിഭവ സമൃധമായ സദ്യയും നല്‍കി.


വായനക്കളരി

 വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ "വായനക്കളരി" തുടങ്ങി.അറ്റ്ലസ് ഗോള്‍ഡ്‌ മഹല്‍ ആണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.ചടങ്ങില്‍ അറ്റ്ലസ് ഗോള്‍ഡ്‌ മഹല്‍ Managing Director പി.കെ മൊയ്തു ഹാജി , സ്കൂള്‍ ലീഡര്‍ അഫീഫ യ്ക്ക്‌ മലയാള മനോരമ പത്രം നല്‍കി പദ്ധതി ഉല്‍ഘാടനം ചെയ്തു.

കേരളീയം ക്വിസ്

കേരളപ്പിറവി യോടനുബന്ധിച്ച് എല്‍.പി. യു.പി. വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മല്‍സരം സംഘടിപ്പിച്ചു.
എല്‍.പി.വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: അബ്ദുറഹിമാന്‍
രണ്ടാം സ്ഥാനം: ശബാന ഡി.വി, മിര്‍സാന ടി.പി
യു.പി. വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: ഹാഫിസ ഇ.പി
രണ്ടാം സ്ഥാനം: ഫാത്തിമ കെ

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."