Monday, June 24, 2013

സ്കൂള്‍ സന്ദര്‍ശിച്ചു

ക്ലാസ്സ്‌ തല പ്രവര്‍ത്തനങ്ങളും  'നിത്യം' പരിപാടിയും   വിലയിരുത്തുന്നതിനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും മാടായി ഉപജില്ല ഓഫീസര്‍,ഡയറ്റ്‌ പ്രതിനിധി , ബി.ആര്‍.സി.പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന്‍ സകൂള്‍ സന്ദര്‍ശിച്ചു.

Wednesday, June 19, 2013

വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും വായനാ ദിനാചരണവും


മുട്ടം: വെങ്ങര മാപ്പിള യു.പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും  വായനാ ദിനാചരണത്തിന്‍റെയും ഉത്ഘാടനം ശ്രീ.ഒ.എം.മധുസൂദനന്‍ മാസ്റ്റര്‍  (HM, MRUPS Mattul) നിര്‍വഹിച്ചു.ഹെട്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.പി സുജാത, എ ലക്ഷ്മി, വി സാവിത്രി,വഹീദ ഹമീദ് എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം സ്റ്റുടെന്‍റ് കണ്വീനര്‍  അസ്ലം എസ്.എന്‍ പി ക്ക് പുസ്തകം നല്‍കി കൊണ്ട് ലൈബ്രറി പുസ്തക വിതരണോത്ഘാടനവും നടത്തി.
 


പ്രവേശനോത്സവം

വെങ്ങര മാപ്പിള യു.പി സ്കൂളിലെ പ്രവേശനോത്സവ ഉത്ഘാടനം ശ്രീ അബ്ദുള്ള ഹാജി നിര്‍വഹിച്ചു.ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.മധുര പലഹാരവും പായസ വിതരണവും നടത്തി.പുതുതായി ചേര്‍ന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കുകയുണ്ടായി.


Monday, June 3, 2013

പുതിയ അധ്യയന വര്‍ഷാരംഭം...ആശംസകള്‍

സംസ്ഥാന തല പ്രവേശനോൽസവം -മീഞ്ചന്ത ഗവ: ഹയർസെക്കണ്ടറി സ്കൂൾ,കോഴിക്കോട് 

കണ്ണൂർ ജില്ലാതലം- ഗവ: ഹയർസെക്കണ്ടറി സ്കൂൾ,പ്രാപ്പൊയിൽ 

മാടായി ഉപജില്ലാതലം- ഗവ.വെൽഫെയർ യു.പി.സ്കൂൾ,വെങ്ങര
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."