Wednesday, December 19, 2012

ഗണിതോല്സവം

ഗണിത ശാസ്ത്ര വര്‍ഷാചരണ ത്തിന്‍റെ ഭാഗമായി മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി 'ഗണിതോല്സവം സംഘടിപ്പിച്ചു.ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി.



Saturday, December 8, 2012

ഒപ്പനയില്‍ വീണ്ടും ഒന്നാമത്‌..

മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവം : യു.പി.വിഭാഗം ഒപ്പനയില്‍ വീണ്ടും വെങ്ങര മാപ്പിള യു.പി.സ്കൂള്‍...ഒന്നാമത്‌..തുടര്‍ച്ചയായി രണ്ടാം തവണയും ജില്ലാമേളയില്‍ മത്സരിക്കാന്‍ യോഗ്യത നേടി..

Wednesday, December 5, 2012

മാടായി ഉപജില്ല കേരള സ്കൂള്‍ കലോത്സവം:എല്‍.പി.അറബിക് ഓവറോള്‍ ചാമ്പ്യന്‍മാര്‍

മാട്ടൂലില്‍ വെച്ച് നടന്ന മാടായി ഉപജില്ല കേരള സ്കൂള്‍ കലോത്സവം എല്‍.പി. വിഭാഗം അറബികില്‍ മുഴുവന്‍ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട്  45 പോയിന്റുമായി വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.


ഉപജില്ലാ  ഓഫീസറില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു...

Friday, November 30, 2012

കുട്ടികളുടെ രചനകള്‍

കുട്ടികളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഡിസ്പ്ലേ ബോര്‍ഡ്‌

പച്ചക്കറി വികസന പരിപാടി

         മാടായി പഞ്ചായത്ത്‌ കൃഷിഭവന്‍ സ്കൂള്‍ കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന സമഗ്ര പച്ചക്കറി വികസന പരിപാടി യുടെ ഭാഗമായുള്ള പരിശീലന ക്ലാസ്സ്‌ നടത്തി. പി.ടി.എ പ്രസിഡണ്ട്‌ ശ്രീ എം.കെ.ബീരാന്‍ അധ്യക്ഷത യില്‍ ഹെട്മിസ്ട്ര്സ്സ് സ്വാഗതം ആശംസിച്ചു.
കൃഷി ഓഫീസര്‍ ക്ലാസെടുക്കുന്നു..

Thursday, November 22, 2012

ഐക്യദാര്‍ഡ്യ റാലി

പാലസ്തീന്‍ ജനതയോടുള്ള ഇസ്രായേലിന്‍റെ കടന്നാക്രമണത്തിനെതിരെ, മുട്ടം ബസാറില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു.സ്കൂളിലെ മുഴുവന്‍ യു.പി.വിഭാഗം വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു.



Sunday, November 18, 2012

ശിശുദിനാഘോഷം

ശിശു ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു."കുഞ്ഞു ചാച്ചാജി" കുട്ടികള്‍ക്ക്‌ പൂച്ചെണ്ടുകള്‍ നല്‍കി ആശംസകള്‍ നേര്‍ന്നു.ഉച്ചയ്ക്ക് വിഭവ സമൃധമായ സദ്യയും നല്‍കി.


വായനക്കളരി

 വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ "വായനക്കളരി" തുടങ്ങി.അറ്റ്ലസ് ഗോള്‍ഡ്‌ മഹല്‍ ആണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.ചടങ്ങില്‍ അറ്റ്ലസ് ഗോള്‍ഡ്‌ മഹല്‍ Managing Director പി.കെ മൊയ്തു ഹാജി , സ്കൂള്‍ ലീഡര്‍ അഫീഫ യ്ക്ക്‌ മലയാള മനോരമ പത്രം നല്‍കി പദ്ധതി ഉല്‍ഘാടനം ചെയ്തു.

കേരളീയം ക്വിസ്

കേരളപ്പിറവി യോടനുബന്ധിച്ച് എല്‍.പി. യു.പി. വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മല്‍സരം സംഘടിപ്പിച്ചു.
എല്‍.പി.വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: അബ്ദുറഹിമാന്‍
രണ്ടാം സ്ഥാനം: ശബാന ഡി.വി, മിര്‍സാന ടി.പി
യു.പി. വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: ഹാഫിസ ഇ.പി
രണ്ടാം സ്ഥാനം: ഫാത്തിമ കെ

Sunday, October 28, 2012

നെല്‍വയല്‍ സന്ദര്‍ശനം



ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും വിദ്യാര്‍ഥികള്‍
 ഏഴോം നെല്‍വയല്‍ സന്ദര്‍ശിച്ചു..

Saturday, October 6, 2012

ഫീല്‍ഡ് ട്രിപ്പ്‌

പ്രകൃതി പഠനവുമായി ബന്ധപ്പെട്ടു സയന്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഫീല്‍ഡ് ട്രിപ്പ്‌ നടത്തി.മാടയിക്കാവും പരിസരവും, മാടായിപ്പാറ, ഏഴോം നെല്‍വയല്‍ എന്നിവിടങ്ങളിലാണ്‌ സന്ദര്‍ശിച്ചത്‌. നെല്‍കൃഷിയുമായി ബന്ധപ്പെട്ടു കര്‍ഷകനുമായി അഭിമുഖവും നടത്തി.
 


സര്‍ഗവസന്തം

വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനു "സര്‍ഗവസന്തം" ക്യാമ്പ്‌ സംഘടിപ്പിച്ചു.എല്‍.പി., യു.പി. വിഭാഗങ്ങളില്‍ വെവ്വേറെ സംഘടിപ്പിച്ച ക്യാമ്പ്‌ കുട്ടികള്‍ക്ക്‌ നവ്യാനുഭവമായി.സുജാത ടീച്ചര്‍, ബിന്ദു ടീച്ചര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കുട്ടികളുടെ സൃഷ്ടികളുടെ പ്രകാശനം ഹെട്മിസ്ട്രെസ്സ് നിര്‍വഹിച്ചു.



ഊര്‍ജ സര്‍വേ

സ്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെയും സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുക്യത്തില്‍ നടത്തിയ യില്‍ ഊര്‍ജ സര്‍വേ നിന്നും..

ഓണാഘോഷം



വൈവിധ്യമാര്‍ന്ന  ഓണാഘോഷ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍..

Sunday, August 19, 2012

നല്ല പാഠം..സാന്ത്വന സ്പര്‍ശം

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനില്‍ കാരുണ്യ സ്പര്‍ശവുമായി വെങ്ങര മാപ്പിള യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍...അശരണരായ രോഗികളെ സഹായിക്കുന്നതിനായി കുട്ടികള്‍ പിരിവെടുത്ത്‌ നല്‍കിയ സഹായ ധനം KMCC പ്രധിനിധി അബ്ബാസ്‌ ഹാജി, സ്കൂള്‍ ലീഡര്‍ ഹഫീഫ യില്‍ നിന്നും ഏറ്റുവാങ്ങി.

Friday, August 17, 2012

മൈലാഞ്ചിയിടല്‍ മല്‍സരം



പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച മൈലാഞ്ചിയിടല്‍ മല്‍സരത്തില്‍ നിന്നും...

സ്വാതന്ത്ര്യ ദിനാഘോഷം

ബഷീര്‍ അനുസ്മരണം

വൈകം മുഹമ്മദ്‌ ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്  ബഷീര്‍ പുസ്തകങ്ങളുടെ പരിചയപെടലും ബഷീര്‍ കൃതികളെ അടിസ്ഥാനമാകിയുള്ള സാഹിത്യ ക്വിസ് ഉം സംഘടിപ്പിച്ചു.ക്വിസ് മല്‍സരത്തില്‍ അസ്ലം S N P ഒന്നാം സ്ഥാനം നേടി.

ഗണിത ശാസ്ത്ര ക്വിസ്

യു.പി. വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഗണിതശാസ്ത്ര ക്വിസ് മല്‍സരത്തില്‍ സാസിയ ഷാഹുല്‍ ഹമീദ്‌ ഒന്നാം സ്ഥാനവും സാലിഹ, സല്മത് എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി.

പേപ്പര്‍ ബാഗ്‌ ശില്പശാല


 
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പേപ്പര്‍ ബാഗ്‌ നിര്‍മാണത്തില്‍ നിന്ന്‍..

മലിനീകരണത്തിനെതിരെ

സുല്‍ത്താന്‍ കനാല്‍  മലിനീകരണത്തിനെതിരെ ജനങ്ങളെ ബോധാവല്‍കരിക്കുന്നതിന്നായിസ്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ പ്രദേശത്ത്‌ നോട്ടീസ് വിതരണം നടത്തി.

ടാഗോര്‍ അനുസ്മരണം

വിദ്യാരംഗം സാഹിത്യ വേദിയുടെയും സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയും സംയുക്താഭിമുഖ്യ്യത്തില്‍ ടാഗോര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ടാഗോറിന്റെ ചിത്രം വരച് കൊണ്ട് പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ശ്രീ.കെ . കെ. ആര്‍. വെങ്ങര, അനുസ്മരണംഉല്‍ഘാടനം ചെയ്തു.കുട്ടികളുടെ ഗീതാഞ്ജലി ആലാപനവും ടാഗോര്‍ കഥ അവതരണവും ഉണ്ടായിരുന്നു.വിവിധ കലാ മല്‍സര വിജയികള്കുള്ള സമ്മാനദാനവും നടത്തി.


പുസ്തക പ്രദര്‍ശനം



    
വായന വാരത്തോടനുബന്ധിച്ച് സ്കൂളില്‍ പുസ്തക പ്രദര്‍ശനം നടത്തി.

വിദ്യാരംഗം ഉല്‍ഘാടനം

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ    ഉല്‍ഘാടനം പ്രശസ്ത നാടക കൃത്ത് ഇബ്രാഹിം വെങ്ങര നിര്‍വഹിച്ചു.ഹെട്മിസ്റ്റ്‌ട്രെസ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.പി.സുജാത സ്വാഗതവും ഹഫീഫ എം നന്ദിയും പ്രകടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ ഇബ്രാഹിം വെങ്ങര യെ പൊന്നാട അണിയിച്ചു.

Monday, June 4, 2012

പ്രവേശനോത്സവം-2012-13


നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ചു. പ്രവേശനോത്സവം ഉല്‍ഘാടനം സ്കൂള്‍ മാനേജര്‍ എന്‍.കെ.അബ്ദുള്ള ഹാജി യും   സ്കൂളില്‍ പുതുതായി വാങ്ങിയ എല്‍.സി.ഡി പ്രൊജക്ടര്‍ ന്‍റെ സ്വിച്ച് ഓണ്‍ കര്‍മം, MMJC സെക്രട്ടറി ആലി സാഹിബും നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് ബീരാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുത്തു.എല്ലാ വിദ്യാര്‍ഥികള്‍ കും ലഡു വിതരണം നടത്തി.പുതുതായി ഒന്നാം തരത്തില്‍ ചേര്‍ന്ന കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങളും നല്‍കി.

Friday, April 6, 2012

വാര്‍ഷികാഘോഷം


 ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷം 31/03/2012 ശനിയാഴ്ച സ്കൂളില്‍ വെച്ച് നടത്തി.ശ്രീ.എന്‍.കെ.അബ്ദുള്ള ഹാജി ഉല്‍ഘാടനം നിര്‍വഹിച്ചു.മുഖ്യാഥിതി യായി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജഡ്ജ് ശ്രീ.ഫിറോസ്‌ ബാബു പങ്കെടുത്തു.തുടര്‍ന്ന്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഇംഗ്ലീഷ്‌ ഫെസ്റ്റ്‌

മാടായി പഞ്ചായത്ത് തല ഇംഗ്ലീഷ്‌ ഫെസ്റ്റ്‌ വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ വെച്ച് നടത്തി. BRC Trainer സണ്ണി മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഉഷ ടീച്ചര്‍, തങ്കമണി ടീച്ചര്‍, അബ്ദുറഹിമാന്‍ ,സുജാത,ആബിദ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.തുടര്‍ന്ന്‍ വിവിധ സ്കൂളുകളില്‍ നിന്നും വന്ന കുട്ടികളുടെ  ഇംഗ്ലീഷ്‌ സ്കിറ്റ്, സ്റ്റോറി, കവിതകള്‍, ആക്ഷന്‍ സോംഗ്സ് തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.

Tuesday, February 28, 2012

വാര്‍ഷികാഘോഷം- ഒരുക്കം തുടങ്ങി..

ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച്  31  നു വിപുലമായി  നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഹിന്ദി ക്യാമ്പ്‌

     ഭാഷ പഠനം രസകരവും താല്പര്യവുമാക്കുന്നതിനു ഹിന്ദി ഭാഷാ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു.കെ.ആയിഷ ടീച്ചര്‍ ക്യാമ്പിന്‍ നേതൃത്വം നല്‍കി.

Saturday, February 11, 2012

പെണ്‍കുട്ടികള്‍ക്കുള്ള ദ്വിദിന നാടക ക്യാമ്പ്‌



പഞ്ചായത്ത്‌ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള ദ്വിദിന നാടക ക്യാമ്പ്‌ 'അരീന" യുടെ ഉല്‍ഘാടനം  കെ.കെ.ആര്‍. വെങ്ങര നിര്‍വഹിച്ചു. മാടായി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ബദരുദ്ധീന്‍റെ അധ്യക്ഷതയില്‍ തങ്കമണി ടീച്ചര്‍ സ്വാഗതവും എന്‍.കെ.അബ്ദുള്ള ഹാജി, എം.കെ. ബീരാന്‍ എന്നിവര്‍ ആശംസയും ടി.കെ.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.ക്യാമ്പിന് ബീന ടീച്ചര്‍,സുജാത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമാപന ചടങ്ങില്‍ മുഖ്യാധിഥി ആയി മാടായി ബി.ആര്‍.സി.ട്രിനെര്‍ എ.വി. ബാബു പങ്കെടുത്തു.

Thursday, February 9, 2012

ദ്വിദിന ഗണിത ക്യാമ്പ്‌

  ആറാം തരത്തിലെ വിദ്യാര്‍ഥി കള്‍ക്കായി ദ്വിദിന ഗണിത ശാസ്ത്ര  ക്യാമ്പ്‌ സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉല്‍ഘാടനം സാവിത്രി ടീച്ചര്‍ നിര്‍വഹിച്ചു.ഗണിത കളികള്‍, നിര്‍മിതികള്‍, സെമിനാര്‍,ഗണിത ശാസ്ത്രഞ്ഞന്മാരെ പരിചയപ്പെടുത്തല്‍,കുസൃതി കണക്കുകള്‍,വിവിധ ഗണിത നൈപുണികള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍,ഗണിതവുമായി ബന്ദപ്പെട്ട നാട്ടറിവുകള്‍ പരിചയപ്പെടുത്തല്‍  എന്നിവ ക്യാമ്പില്‍ നടത്തി.കെ.ഹാരിസ്‌, എ.നസ്രീന എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.




"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."