Saturday, June 28, 2014

2014-15 പി.ടി.എ. കമ്മിറ്റി

27/06/2014  നു ഈ വര്‍ഷത്തെ ആദ്യത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വരികയും ശ്രീ. എം കെ ബീരാന്‍ പി.ടി.എ പ്രസിഡണ്ട്‌ ആയും കെ റംലത്ത് മദര്‍ പി.ടി.എ പ്രസിഡണ്ട്‌ ആയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ചടങ്ങില്‍ വെച്ച് 2013-14 അധ്യയന വര്‍ഷത്തെ മികച്ച കുട്ടികള്‍ക്ക്‌ എന്ടോവ്മെന്റ് വിതരണവും നടത്തി.




സ്കൂള്‍ പാര്‍ലമെന്‍റ്

ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്‌ 27/06/2014 നു സ്കൂളില്‍വെച്ച് നടന്നു.കുട്ടികള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍മാരായി നടത്തിയ തെരഞ്ഞെടുപ്പില്‍ സാലിമ എസ് സ്കൂള്‍ ലീഡര്‍ ആയും മുഹമിന്‍ കെ വി ഡെപ്യൂട്ടി ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.



Friday, June 27, 2014

വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം 26/06/2014 നു  പ്രശസ്ത വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ്‌ സാജിദ്‌ നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍, കെ. ഹാരിസ് ന്‍റെ അധ്യക്ഷതയില്‍ എസ് എ അബ്ദുല്‍ കാദര്‍ സ്വാഗതവും എസ് സാലിമ നന്ദി യും പറഞ്ഞു.സ്കൂളിന്റെ ഉപഹാരമായി ശ്രീ .മുഹമ്മദ്‌ സാജിദിന് പുസ്തകം കൈമാറി. വായനാ വാരത്തില്‍ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങളും വിതരണം നടത്തി.



Wednesday, June 25, 2014

വയനാവാരം

വായനാ വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, വായന മല്‍സരം, കുറിപ്പ്‌ തയ്യാറാക്കല്‍, ഒന്നാം തരത്തിലെ കുട്ടികള്‍ക്ക്‌ നിറം കൊടുക്കല്‍ തുടങ്ങിയ മല്‍സരങ്ങളും പുസ്തക പ്രദര്‍ശനവും നടത്തി.ലൈബ്രറിയിലെക്കുള്ള പുസ്തക സമാഹരണത്തിനു തുടക്കവും കുറിച്ചു.
പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്...

Monday, June 16, 2014

അക്ഷര ദീപം



സിറാജ് ദിനപത്രം സ്കൂളില്‍ നടപ്പാക്കിയ അക്ഷരദീപം പരിപാടിയില്‍ നിന്ന്..

Thursday, June 5, 2014

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂള്‍ കോമ്പൌണ്ടിലും പരിസരങ്ങളിലും മരത്തൈകള്‍ നട്ടു.പരിസ്ഥിതി ദിനചിന്താ വിഷയമായ "Small islands Developing countries and Climate Change" എന്നതിനെ കുറിച്ച് ക്ലാസ്‌ നല്‍കി.അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റു ചൊല്ലി.


Tuesday, June 3, 2014

പ്രവേശനോല്‍സവം...2014-15


വെങ്ങര മാപ്പിള യു.പി സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഗംഭീരമായി കൊണ്ടാടി..പുതുതായി സ്കൂളിലെത്തിയ കുട്ടികളുടെ റാലി, മധുര പലഹാര വിതരണം,പഠന കിറ്റ് വിതരണം എന്നിവയുണ്ടായി.സ്കൂള്‍ മാനേജര്‍ ശ്രീ.എന്‍.കെ അബ്ദുള്ള ഹാജി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.










"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."