Tuesday, February 28, 2012

വാര്‍ഷികാഘോഷം- ഒരുക്കം തുടങ്ങി..

ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച്  31  നു വിപുലമായി  നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഹിന്ദി ക്യാമ്പ്‌

     ഭാഷ പഠനം രസകരവും താല്പര്യവുമാക്കുന്നതിനു ഹിന്ദി ഭാഷാ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു.കെ.ആയിഷ ടീച്ചര്‍ ക്യാമ്പിന്‍ നേതൃത്വം നല്‍കി.

Saturday, February 11, 2012

പെണ്‍കുട്ടികള്‍ക്കുള്ള ദ്വിദിന നാടക ക്യാമ്പ്‌



പഞ്ചായത്ത്‌ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള ദ്വിദിന നാടക ക്യാമ്പ്‌ 'അരീന" യുടെ ഉല്‍ഘാടനം  കെ.കെ.ആര്‍. വെങ്ങര നിര്‍വഹിച്ചു. മാടായി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ബദരുദ്ധീന്‍റെ അധ്യക്ഷതയില്‍ തങ്കമണി ടീച്ചര്‍ സ്വാഗതവും എന്‍.കെ.അബ്ദുള്ള ഹാജി, എം.കെ. ബീരാന്‍ എന്നിവര്‍ ആശംസയും ടി.കെ.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.ക്യാമ്പിന് ബീന ടീച്ചര്‍,സുജാത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമാപന ചടങ്ങില്‍ മുഖ്യാധിഥി ആയി മാടായി ബി.ആര്‍.സി.ട്രിനെര്‍ എ.വി. ബാബു പങ്കെടുത്തു.

Thursday, February 9, 2012

ദ്വിദിന ഗണിത ക്യാമ്പ്‌

  ആറാം തരത്തിലെ വിദ്യാര്‍ഥി കള്‍ക്കായി ദ്വിദിന ഗണിത ശാസ്ത്ര  ക്യാമ്പ്‌ സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉല്‍ഘാടനം സാവിത്രി ടീച്ചര്‍ നിര്‍വഹിച്ചു.ഗണിത കളികള്‍, നിര്‍മിതികള്‍, സെമിനാര്‍,ഗണിത ശാസ്ത്രഞ്ഞന്മാരെ പരിചയപ്പെടുത്തല്‍,കുസൃതി കണക്കുകള്‍,വിവിധ ഗണിത നൈപുണികള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍,ഗണിതവുമായി ബന്ദപ്പെട്ട നാട്ടറിവുകള്‍ പരിചയപ്പെടുത്തല്‍  എന്നിവ ക്യാമ്പില്‍ നടത്തി.കെ.ഹാരിസ്‌, എ.നസ്രീന എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.




Thursday, February 2, 2012

തണ്ണീര്‍ തട ദിനം -ഫീല്‍ഡ്‌ ട്രിപ്പ്‌

സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ തട ദിനത്തില്‍ ഫീല്‍ഡ്‌ ട്രിപ്പ്‌ നടത്തി.സാവിത്രി ടീച്ചര്‍.കെ.വി.സുമേഷ്‌ എന്നിവര്‍  നേതൃത്വം  നല്‍കി.



സ്കോളര്‍ഷിപ്പ്‌ വിതരണം


പ്രീ മട്രിക് സ്കോളര്‍ഷിപ്പ്‌ നേടിയ വിദ്യാര്‍ഥികള്‍ ക്കുള്ള തുക വിതരണം നടത്തുന്നു.

പി.ടി എ.അനുമോദനം

കണ്ണൂര്‍ ജില്ല സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം ഒപ്പനയില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ കുട്ടികളെയും ജില്ല വിദ്യാരംഗം സാഹിത്യോത്സവത്തില്‍ അധ്യാപകര്‍കുള്ള കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ ബിന്ദു ടീച്ചറെയും പി.ടി.എ.വക ഉപഹാരം നല്‍കി അനുമോദിച്ചു.


രക്ഷാകൃത് ശാക്തീകരണം

    വിദ്യാഭ്യാസ അവകാശ നിയമവും കുട്ടികളുടെ അവകാശവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂളില്‍ രക്ഷാകൃത് ശാക്തീകരണം ക്ലാസ്സ്‌ സംഘടിപ്പിച്ചു.സ്കൂള്‍ മാനേജര്‍ അബ്ദുള്ള ഹാജി ഉല്‍ഘാടനം നിര്‍വഹിച്ചു.എല്‍.സി.ഡി.സഹായത്തോടെ ടി.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. 350 ളം രക്ഷിതാക്കള്‍ പങ്കെടുത്തു.ഉച്ചയ്ക്ക് വിഭവ സമൃധമായ ഭക്ഷണവും നല്‍കി.

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."