Thursday, January 12, 2012

അനുമോദനം

മാടായി ഉപജില്ല ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ-ശാസ്ത്ര-ഐ.ടി.മേള, ഉപജില്ല കായിക മേള, ഉപജില്ല കലോത്സവം,ജില്ലാ കലോത്സവം  എന്നിവയില്‍ പങ്കെടുത്ത് മികച്ച ഗ്രേഡ്ഉം സ്ഥാനങ്ങളും നേടിയ കുട്ടികളെ സ്റ്റാഫ്‌ കൌണ്‍സില്‍ അനുമോദിച്ചു. 

Saturday, January 7, 2012

കണ്ണൂര്‍ ജില്ലാ കലോത്സവം-ഒപ്പനയില്‍ രണ്ടാം സ്ഥാനം


കണ്ണൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം ഒപ്പന മല്‍സരത്തില്‍ വെങ്ങര മാപ്പിള യു.പി.സ്കൂളിലെ ഇഷാന ആന്‍ഡ്‌ പാര്‍ട്ടി "എ" ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ഇഷാന,അസ്ലമ,കുഞ്ഞമിന ശരീഫ്‌, മജ്ന,ഫാത്തിമത് അഫ്ര, ഫാത്തിമ, ഫാത്തിമത്ത് സുഹറ,സാലിഹ,ഹഫീഫ,രഫ്നാസ എന്നിവരാണ്‌ പങ്കെടുത്തത്. അഭിനന്ദനങ്ങള്‍.....
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."