Wednesday, December 19, 2012
Saturday, December 8, 2012
ഒപ്പനയില്‍ വീണ്ടും ഒന്നാമത്..
മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവം : യു.പി.വിഭാഗം ഒപ്പനയില്‍ വീണ്ടും വെങ്ങര മാപ്പിള യു.പി.സ്കൂള്‍...ഒന്നാമത്..തുടര്‍ ച്ചയായി രണ്ടാം തവണയും ജില്ലാമേളയില്‍ മത്സരിക്കാന്‍ യോഗ്യത നേടി..
Wednesday, December 5, 2012
Friday, November 30, 2012
Thursday, November 22, 2012
Sunday, November 18, 2012
കേരളീയം ക്വിസ്
കേരളപ്പിറവി യോടനുബന്ധിച്ച് എല്‍.പി. യു.പി. വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മല്‍സരം സംഘടിപ്പിച്ചു.
എല്‍.പി.വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: അബ്ദുറഹിമാന്
രണ്ടാം സ്ഥാനം: ശബാന ഡി.വി, മിര്‍സാന ടി.പി
യു.പി. വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: ഹാഫിസ ഇ.പി
രണ്ടാം സ്ഥാനം: ഫാത്തിമ കെ
എല്‍.പി.വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: അബ്ദുറഹിമാന്
രണ്ടാം സ്ഥാനം: ശബാന ഡി.വി, മിര്‍സാന ടി.പി
യു.പി. വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം: ഹാഫിസ ഇ.പി
രണ്ടാം സ്ഥാനം: ഫാത്തിമ കെ
Sunday, October 28, 2012
Saturday, October 6, 2012
സര്‍ഗവസന്തം
വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനു "സര്‍ഗവസന്തം" ക്യാമ്പ് സംഘടിപ്പിച്ചു.എല്‍.പി., യു.പി. വിഭാഗങ്ങളില്‍ വെവ്വേറെ സംഘടിപ്പിച്ച ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.സുജാത ടീച്ചര്‍, ബിന്ദു ടീച്ചര്‍, അബ്ദുറഹിമാന് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.കുട്ടികളുടെ സൃഷ്ടികളുടെ പ്രകാശനം ഹെട്മിസ്ട്രെസ്സ് നിര്‍വഹിച്ചു.
Sunday, August 19, 2012
Friday, August 17, 2012
ബഷീര്‍ അനുസ്മരണം
വൈകം മുഹമ്മദ് ബഷീര്‍ ചരമ ദിനത്തോടനുബന്ധിച് ബഷീര്‍ പുസ്തകങ്ങളുടെ പരിചയപെടലും ബഷീര്‍ കൃതികളെ അടിസ്ഥാനമാകിയുള്ള സാഹിത്യ ക്വിസ് ഉം സംഘടിപ്പിച്ചു.ക്വിസ് മല്‍സരത്തില്‍ അസ്ലം S N P ഒന്നാം സ്ഥാനം നേടി.
ഗണിത ശാസ്ത്ര ക്വിസ്
യു.പി. വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഗണിതശാസ്ത്ര ക്വിസ് മല്‍സരത്തില്‍ സാസിയ ഷാഹുല്‍ ഹമീദ് ഒന്നാം സ്ഥാനവും സാലിഹ, സല്‍മത് എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി.
മലിനീകരണത്തിനെതിരെ
സുല്‍ത്താന്‍ കനാല്‍ മലിനീകരണത്തിനെതിരെ ജനങ്ങളെ ബോധാവല്കരിക്കുന്നതിന്നായിസ്കൂള് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ പ്രദേശത്ത് നോട്ടീസ് വിതരണം നടത്തി.
ടാഗോര്‍ അനുസ്മരണം
വിദ്യാരംഗം സാഹിത്യ വേദിയുടെയും സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയും സംയുക്താഭിമുഖ്യ്യത്തില് ടാഗോര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ടാഗോറിന്റെ ചിത്രം വരച് കൊണ്ട് പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ശ്രീ.കെ . കെ. ആര്. വെങ്ങര, അനുസ്മരണംഉല്‍ഘാടനം ചെയ്തു.കുട്ടികളുടെ ഗീതാഞ്ജലി ആലാപനവും ടാഗോര്‍ കഥ അവതരണവും ഉണ്ടായിരുന്നു.വിവിധ കലാ മല്‍സര വിജയികള്കുള്ള സമ്മാനദാനവും നടത്തി.
Monday, June 4, 2012
പ്രവേശനോത്സവം-2012-13
നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ചു. പ്രവേശനോത്സവം ഉല്‍ഘാടനം സ്കൂള്‍ മാനേജര്‍ എന്‍.കെ.അബ്ദുള്ള ഹാജി യും സ്കൂളില്‍ പുതുതായി വാങ്ങിയ എല്‍.സി.ഡി പ്രൊജക്ടര്‍ ന്റെ സ്വിച്ച് ഓണ്‍ കര്‍മം, MMJC സെക്രട്ടറി ആലി സാഹിബും നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് ബീരാന് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുത്തു.എല്ലാ വിദ്യാര്‍ഥികള്‍ കും ലഡു വിതരണം നടത്തി.പുതുതായി ഒന്നാം തരത്തില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്കി.
Friday, April 6, 2012
ഇംഗ്ലീഷ് ഫെസ്റ്റ്
മാടായി പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റ് വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ വെച്ച് നടത്തി. BRC Trainer സണ്ണി മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഉഷ ടീച്ചര്‍, തങ്കമണി ടീച്ചര്‍, അബ്ദുറഹിമാന് ,സുജാത,ആബിദ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ സ്കൂളുകളില്‍ നിന്നും വന്ന കുട്ടികളുടെ ഇംഗ്ലീഷ് സ്കിറ്റ്, സ്റ്റോറി, കവിതകള്‍, ആക്ഷന്‍ സോംഗ്സ് തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.
Tuesday, February 28, 2012
വാര്‍ഷികാഘോഷം- ഒരുക്കം തുടങ്ങി..
ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് 31 നു വിപുലമായി നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഹിന്ദി ക്യാമ്പ്
ഭാഷ പഠനം രസകരവും താല്പര്യവുമാക്കുന്നതിനു ഹിന്ദി ഭാഷാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.കെ.ആയിഷ ടീച്ചര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Saturday, February 11, 2012
പെണ്‍കുട്ടികള്‍ക്കുള്ള ദ്വിദിന നാടക ക്യാമ്പ്
പഞ്ചായത്ത് തലത്തിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള ദ്വിദിന നാടക ക്യാമ്പ് 'അരീന" യുടെ ഉല്‍ഘാടനം കെ.കെ.ആര്. വെങ്ങര നിര്‍വഹിച്ചു. മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബദരുദ്ധീന്റെ അധ്യക്ഷതയില്‍ തങ്കമണി ടീച്ചര്‍ സ്വാഗതവും എന്‍.കെ.അബ്ദുള്ള ഹാജി, എം.കെ. ബീരാന് എന്നിവര്‍ ആശംസയും ടി.കെ.അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.ക്യാമ്പിന് ബീന ടീച്ചര്‍,സുജാത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.സമാപന ചടങ്ങില്‍ മുഖ്യാധിഥി ആയി മാടായി ബി.ആര്.സി.ട്രിനെര്‍ എ.വി. ബാബു പങ്കെടുത്തു.
Thursday, February 9, 2012
ദ്വിദിന ഗണിത ക്യാമ്പ്
ആറാം തരത്തിലെ വിദ്യാര്‍ഥി കള്‍ക്കായി ദ്വിദിന ഗണിത ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉല്‍ഘാടനം സാവിത്രി ടീച്ചര്‍ നിര്‍വഹിച്ചു.ഗണിത കളികള്‍, നിര്‍മിതികള്‍, സെമിനാര്‍,ഗണിത ശാസ്ത്രഞ്ഞന്മാരെ പരിചയപ്പെടുത്തല്‍,കുസൃതി കണക്കുകള്‍,വിവിധ ഗണിത നൈപുണികള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍,ഗണിതവുമായി ബന്ദപ്പെട്ട നാട്ടറിവുകള്‍ പരിചയപ്പെടുത്തല്‍ എന്നിവ ക്യാമ്പില്‍ നടത്തി.കെ.ഹാരിസ്, എ.നസ്രീന എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
Subscribe to:
Posts (Atom)