Wednesday, July 10, 2013

പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു

9/7/2013 നു ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ച് 2013-14 അധ്യയന വര്‍ഷത്തെ പുതിയ പി ടി എ ഭാരവാഹികളെ  തെരഞ്ഞെടുത്തു.
എം കെ ബീരാന്‍ (പ്രസിഡണ്ട്‌), ഇബ്രാഹിം കുട്ടി എസ്.പി (വൈ.പ്രസിഡണ്ട്‌),റംലത്ത് കെ (മദര്‍ പി.ടി എ പ്രസിഡണ്ട്‌),റംലത്ത് എസ് വി പി (മദര്‍ പി.ടി എ വൈ.പ്രസിഡണ്ട്‌)

Monday, July 8, 2013

കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു

         സ്കൂള്‍ ഇക്കോ ക്ലബിന്‍റെയും സയന്‍സ് ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍  കരിമ്പം ഫാം, കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂര്‍ എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പ്‌ നടത്തി. സ്കൂള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട് Budding, Grafting, Layering, Tissue Culture എന്നിവയെ കുറിച്ച് വിശദമായ ക്ലാസും Demonstration ഉം ഉണ്ടായിരുന്നു. എ.ഉഷ, എ.ലക്ഷ്മി, ടി കെ അബ്ദുറഹിമാന്‍, വി.പി, കുഞ്ഞബ്ദുള്ള , വി സാവിത്രി എന്നിവര്‍ നേതൃത്വം നല്‍കി.സ്കൂള്‍ വളപ്പില്‍ നട്ടു വളര്‍ത്തുന്നതിനായി വാഴ,കുരുമുളക്,ഒട്ടുമാവ്‌ തുടങ്ങിയ തൈകളും വാങ്ങുകയുണ്ടായി.





വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്‍റെ ചരമ ദിനമായ ജൂലൈ 5 നു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം നടത്തി.. ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, "ബഷീറിന്‍റെ കൃതികളിലൂടെ" സി ഡി പ്രദര്‍ശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു.

ബഷീര്‍ ക്വിസ് വിജയികള്‍:
ഒന്നാം സ്ഥാനം: അസ്ലഹ ഫര്‍ഹത്ത്(VI A)
രണ്ടാം സ്ഥാനം: ഫാത്തിമത്ത് സുമാന (VII C)

Tuesday, July 2, 2013

ചന്ദ്രിക അറിവിന്‍ തിളക്കം

"ചന്ദ്രിക അറിവിന്‍ തിളക്കം" പരിപാടിയുടെ ഉല്‍ഘാടനം ശ്രീ. വി പി. മുഹമ്മദലി നിര്‍വഹിച്ചു.പി.ടി.എ പ്രസിഡണ്ട്‌ എം.കെ.ബീരാന്‍ അധ്യക്ഷത വഹിച്ചു.

വായനാവാരം

വായനാവാരത്തോടനുബന്ധിച്ച് എല്‍.പി., യു.പി.കുട്ടികള്‍ക്കായി വായനാ മല്‍സരം, സാഹിത്യ ക്വിസ് എന്നിവ നടത്തി.
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."