Monday, March 10, 2014

നാടന്‍ കലാ സായാഹ്നം..


സ്കൂളില്‍ സംഘടിപ്പിച്ച നാടന്‍ കലാ പ്രോഗ്രാമ്മില്‍ നിന്നും...

വനിതാസംഗമ വും ആദരിക്കല്‍ ചടങ്ങും


വെങ്ങര മാപിള യു.പി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ 8,ശനിയാഴ്ച വനിതാസംഗമം സംഘടിപ്പിച്ചു.കണ്ണൂര്‍ മുനിസിപല്‍ ചെയര്‍പേര്‍സന്‍ ശ്രീമതി രോഷ്നി ഖാലിദ്‌ ഉത്ഘാടനം നിര്‍വഹിച്ചു..ചടങ്ങില്‍ , ആതുര-പ്രസവ ശുശ്രൂഷ രംഗത്ത് ദീര്‍ഘ കാലമായി മികച്ച സേവനം നടത്തി വരുന്ന Dr മുബാരക്ക ബീവിയെയും സിസ്റ്റര്‍ ശാന്തമ്മ യെയും സ്നേഹോപഹാരം നല്‍കി ആദരിച്ചു..MBBS നു പഠിച്ചുകൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ ഥിനി സാലിഹ നഫീസത്തിനെയും ചടങ്ങില്‍ അനുമോദിച്ചു.മാടായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി രാജമ്മ തച്ചന്‍ ഉപഹാര സമര്പണം നടത്തി..തുടര്‍ന്ന്‍ ശ്രീ .നവാസ് മണ്ണന്‍  പഠന ക്ലാസും, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സുധീര്‍ കുമാര്‍, ചൈനക്ലേ മലിനീകരണ വിപത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസും നടത്തി.

 ശ്രീമതി രോഷ്നി ഖാലിദ്‌ ഉത്ഘാടനം നിര്‍വഹിക്കുന്നു..
 സിസ്റ്റര്‍ ശാന്തമ്മയ്ക്ക് ഉപഹാരം നല്‍കുന്നു..
 ശ്രീ.നവാസ്‌ മണ്ണന്‍ വനിതകള്‍ക്ക്‌ ക്ലാസ്സെടുക്കുന്നു..
 സ്വാലിഹ നഫീസത്തിനു Dr മുബാറക്ക ബീവി ഉപഹാരം നല്‍കുന്നു..
r
 Dr മുബാറക്ക ബീവി യ്ക്ക് മാടായി പഞ്ചായത്ത് പ്രസിഡണ്ട്‌  രാജമ്മ തച്ചന്‍ ഉപഹാരം നല്‍കുന്നു..

Thursday, February 13, 2014

സ്പോര്‍ട്സ്‌ ഡേ..



 
വിവിധ മത്സരയിനങ്ങളില്‍ നേടിയ മെഡലുകളുമായി കുട്ടികള്‍...

Saturday, February 8, 2014

സ്പോര്‍ട്സ് ഡേ ക്ക് പ്രൌഢഗംഭീരമായ തുടക്കം..


വെങ്ങര മാപ്പിള യു.പി സ്കൂളിന്‍റെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള "സ്പോര്‍ട്സ്‌ ഡേ" പ്രചരണാര്‍ത്ഥം ,വെങ്ങര ഗേറ്റില്‍ നിന്നും സ്കൂളിലേക്ക്‌ നടന്ന കൂട്ടയോട്ടത്തില്‍ പ്രായ ഭേദമില്ലാതെ മുതിര്‍‍ന്ന വരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി ..പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ എസ്.ഐ., ഇ.കെ. ഷിജു കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.ടി പി അബ്ബാസ്‌ ഹാജി, എസ് കെ പി സകരിയ, എസ് എല്‍ പി നാസര്‍,എസ് എ .പി ഹാഷിം ഹാജി,എം കെ ബീരാന്‍,എം.വി നജീബ്, ദാവൂദ്...തുടങ്ങിയ പ്രമുഖര്‍ കൂട്ടയോട്ടതിനു നേതൃത്വം നല്‍കി.ശേഷം സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളുടെ കായിക മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള മാര്‍ച്ച് പാസ്റ്റ് നടന്നു. ശ്രീ. എന്‍ കെ അബ്ദുള്ള ഹാജി സല്യൂട്ട് സ്വീകരിച്ചു.ശ്രീ .എം കെ. ബീരാന്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന്‍ കുട്ടികളുടെ വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങള്‍ നടന്നു.രക്ഷിതാക്കള്‍ക്കും മത്സര പരിപാടികള്‍ ഉണ്ടായിരുന്നു.




Wednesday, February 5, 2014

പ്ളാറ്റിനം ജൂബിലി..കമ്പ്യൂട്ടര്‍ ലാബ് നവീകരണം

വെങ്ങര മാപ്പിള യു.പി സ്കൂളിന്‍റെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ലാബ് നവീകരണ ഫണ്ട്‌ കൈമാറ്റ ചടങ്ങ് നടത്തി.മര്‍ഹും കെ.വി അബ്ദുള്ള ഹാജിയുടെ സ്മരണയ്ക് മക്കളുടെ വകയുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ വെച്ച് പി. സിദ്ദീക്ക് കൈമാറി.എസ്.എല്‍ പി.അബ്ദുല്‍ നാസര്‍,എം കെ ബീരാന്‍,എന്‍.കെ.അബ്ദുള്ള ഹാജി,എസ്.കെ.പി അബ്ദുല്‍ കാദര്‍ ഹാജി, ടി പി അബ്ബാസ്‌ ഹാജി,എസ്.എ.പി. ഹാഷിം ഹാജി,എ. ഉഷ,കെ കെ അലി കുഞ്ഞി,കെ സി. മഹമൂദ്,വി പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു...

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."