വെങ്ങര മാപിള യു.പി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8,ശനിയാഴ്ച വനിതാസംഗമം സംഘടിപ്പിച്ചു.കണ്ണൂര്‍ മുനിസിപല്‍ ചെയര്‍പേര്‍സന്‍ ശ്രീമതി രോഷ്നി ഖാലിദ് ഉത്ഘാടനം നിര്‍വഹിച്ചു..ചടങ്ങില്‍ , ആതുര-പ്രസവ ശുശ്രൂഷ രംഗത്ത് ദീര്‍ഘ കാലമായി മികച്ച സേവനം നടത്തി വരുന്ന Dr മുബാരക്ക ബീവിയെയും സിസ്റ്റര്‍ ശാന്തമ്മ യെയും സ്നേഹോപഹാരം നല്‍കി ആദരിച്ചു..MBBS നു പഠിച്ചുകൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ ഥിനി സാലിഹ നഫീസത്തിനെയും ചടങ്ങില്‍ അനുമോദിച്ചു.മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജമ്മ തച്ചന്‍ ഉപഹാര സമര്പണം നടത്തി..തുടര്‍ന്ന്‍ ശ്രീ .നവാസ് മണ്ണന്‍ പഠന ക്ലാസും, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സുധീര്‍ കുമാര്‍, ചൈനക്ലേ മലിനീകരണ വിപത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസും നടത്തി.
ശ്രീമതി രോഷ്നി ഖാലിദ് ഉത്ഘാടനം
നിര്‍വഹിക്കുന്നു..
സിസ്റ്റര്‍ ശാന്തമ്മയ്ക്ക് ഉപഹാരം നല്‍കുന്നു..
ശ്രീ.നവാസ് മണ്ണന്‍ വനിതകള്‍ക്ക് ക്ലാസ്സെടുക്കുന്നു..
സ്വാലിഹ നഫീസത്തിനു Dr മുബാറക്ക ബീവി ഉപഹാരം നല്‍കുന്നു..
Dr മുബാറക്ക ബീവി യ്ക്ക് മാടായി പഞ്ചായത്ത് പ്രസിഡണ്ട് രാജമ്മ തച്ചന്‍ ഉപഹാരം നല്‍കുന്നു..
No comments:
Post a Comment