Friday, August 17, 2012

പുസ്തക പ്രദര്‍ശനം



    
വായന വാരത്തോടനുബന്ധിച്ച് സ്കൂളില്‍ പുസ്തക പ്രദര്‍ശനം നടത്തി.

വിദ്യാരംഗം ഉല്‍ഘാടനം

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ    ഉല്‍ഘാടനം പ്രശസ്ത നാടക കൃത്ത് ഇബ്രാഹിം വെങ്ങര നിര്‍വഹിച്ചു.ഹെട്മിസ്റ്റ്‌ട്രെസ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.പി.സുജാത സ്വാഗതവും ഹഫീഫ എം നന്ദിയും പ്രകടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ ഇബ്രാഹിം വെങ്ങര യെ പൊന്നാട അണിയിച്ചു.

Monday, June 4, 2012

പ്രവേശനോത്സവം-2012-13


നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ചു. പ്രവേശനോത്സവം ഉല്‍ഘാടനം സ്കൂള്‍ മാനേജര്‍ എന്‍.കെ.അബ്ദുള്ള ഹാജി യും   സ്കൂളില്‍ പുതുതായി വാങ്ങിയ എല്‍.സി.ഡി പ്രൊജക്ടര്‍ ന്‍റെ സ്വിച്ച് ഓണ്‍ കര്‍മം, MMJC സെക്രട്ടറി ആലി സാഹിബും നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് ബീരാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുത്തു.എല്ലാ വിദ്യാര്‍ഥികള്‍ കും ലഡു വിതരണം നടത്തി.പുതുതായി ഒന്നാം തരത്തില്‍ ചേര്‍ന്ന കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങളും നല്‍കി.

Friday, April 6, 2012

വാര്‍ഷികാഘോഷം


 ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷം 31/03/2012 ശനിയാഴ്ച സ്കൂളില്‍ വെച്ച് നടത്തി.ശ്രീ.എന്‍.കെ.അബ്ദുള്ള ഹാജി ഉല്‍ഘാടനം നിര്‍വഹിച്ചു.മുഖ്യാഥിതി യായി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജഡ്ജ് ശ്രീ.ഫിറോസ്‌ ബാബു പങ്കെടുത്തു.തുടര്‍ന്ന്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഇംഗ്ലീഷ്‌ ഫെസ്റ്റ്‌

മാടായി പഞ്ചായത്ത് തല ഇംഗ്ലീഷ്‌ ഫെസ്റ്റ്‌ വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ വെച്ച് നടത്തി. BRC Trainer സണ്ണി മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഉഷ ടീച്ചര്‍, തങ്കമണി ടീച്ചര്‍, അബ്ദുറഹിമാന്‍ ,സുജാത,ആബിദ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.തുടര്‍ന്ന്‍ വിവിധ സ്കൂളുകളില്‍ നിന്നും വന്ന കുട്ടികളുടെ  ഇംഗ്ലീഷ്‌ സ്കിറ്റ്, സ്റ്റോറി, കവിതകള്‍, ആക്ഷന്‍ സോംഗ്സ് തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."