Wednesday, February 5, 2014

പ്ളാറ്റിനം ജൂബിലി..കമ്പ്യൂട്ടര്‍ ലാബ് നവീകരണം

വെങ്ങര മാപ്പിള യു.പി സ്കൂളിന്‍റെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ലാബ് നവീകരണ ഫണ്ട്‌ കൈമാറ്റ ചടങ്ങ് നടത്തി.മര്‍ഹും കെ.വി അബ്ദുള്ള ഹാജിയുടെ സ്മരണയ്ക് മക്കളുടെ വകയുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ വെച്ച് പി. സിദ്ദീക്ക് കൈമാറി.എസ്.എല്‍ പി.അബ്ദുല്‍ നാസര്‍,എം കെ ബീരാന്‍,എന്‍.കെ.അബ്ദുള്ള ഹാജി,എസ്.കെ.പി അബ്ദുല്‍ കാദര്‍ ഹാജി, ടി പി അബ്ബാസ്‌ ഹാജി,എസ്.എ.പി. ഹാഷിം ഹാജി,എ. ഉഷ,കെ കെ അലി കുഞ്ഞി,കെ സി. മഹമൂദ്,വി പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു...

Friday, January 31, 2014

വിളംബര ജാഥ

വെങ്ങര മാപ്പിള യു.പി സ്കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക്‌ ഗംഭീര തുടക്കം കുറിച്ച് കൊണ്ട് വര്‍ണശബളമായ വിളംബര റാലി നടത്തി..എം.കെ. ബീരാന്‍, എന്‍.കെ. അബ്ദുള്ള ഹാജി, എസ്.എല്‍.പി അബ്ദുല്‍ നാസര്‍, ടി.പി അബ്ബാസ്‌ ഹാജി, ടി പി. ഇബ്രാഹി ഹാജി,എം വി നജീബ്, എസ്.കെ.പി.സകരിയ, എ. ഉഷ , എ. ലക്ഷ്മി, പി. വി വസന്ത കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന്‍ നടന്ന ഉല്‍ഘാടന സമ്മേളനം ടി. പി ആമു ഹാജി നിര്‍വഹിച്ചു.








Monday, December 9, 2013

കലോല്‍സവ പ്രതിഭകളെ അനുമോദിച്ചു..

മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ പി.ടി.എ അനുമോദിച്ചു..

പൈപ്പ്‌ കമ്പോസ്റ്റിംഗ്...

ഉച്ച ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും ഉപയോഗിച്ചുള്ള കമ്പോസ്റ്റ്‌ നിര്‍മാണം കുട്ടികള്‍ക്ക്‌ നവ്യാനുഭവമായി...പൈപ്പ്‌ കമ്പോസ്റ്റിംഗ് ന്‍റെ ഉല്‍ഘാടനം നൂണ്‍ ഫീഡിംഗ് കണ്‍ വീനര്‍ അബു മാസ്റ്റര്‍ നിര്‍വഹിച്ചു...


"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."