Tuesday, November 26, 2013

വാട്ടര്‍ കൂളര്‍, ലൈബ്രറി കിറ്റ്, FIRST AID BOX എന്നിവ സംഭാവന നല്‍കി..

മുട്ടം ഗ്രാമത്തിന്‍റെ സാംസ്കാരിക സാമൂഹ്യ മേഖലയില്‍ എന്നും നിറ സാന്നിധ്യമായ YMCA, വെങ്ങര മാപിള യു.പി സ്കൂളിനു ഫില്‍റ്റര്‍ വാട്ടര്‍ കൂളര്‍, ലൈബ്രറി കിറ്റ്, FIRST AID BOX എന്നിവ സംഭാവന നല്‍കി..മുട്ടം PHC യുമായി സഹകരിച്ച് വിദ്യാര്‍ഥി കള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രഥമ ശുശ്രൂഷയെ കുറിച്ചു ബോധവല്‍ക്കരണ ക്ലാസും നടത്തി..
 ഫില്‍റ്റര്‍ വാട്ടര്‍ കൂളര്‍ കൈമാറുന്നു.
 First Aid Box ഏറ്റുവാങ്ങുന്നു...
മുട്ടം PHC മെഡിക്കല്‍ ഓഫീസര്‍, പ്രഥമ ശുശ്രൂഷയെ കുറിച്ചു 
ബോധവല്‍ക്കരണ ക്ലാസ്സ്‌നല്‍കുന്നു

Monday, November 18, 2013

ഫീല്‍ഡ് ട്രിപ്പ്‌

സാമൂഹ്യ ശാസ്ത്രപഠന വുമായി ബന്ധപ്പെട്ട് അടുത്തുള്ള വ്യവസായ യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആറാം തരം വിദ്യാര്‍ഥികള്‍ ക്രഷര്‍, വെളിച്ചെണ്ണ  മില്‍  ബെഡ് നിര്‍മാണ സ്ഥാപനമായ  "മവാ ഫോം ",  എന്നിവ സന്ദര്‍ശിച്ചു...




Wednesday, October 9, 2013

ഫീല്‍ഡ് ട്രിപ്പ്‌

പരിസര പഠന ഭാഗവുമായി ബന്ധപ്പെട്ട് ജല സ്രോതസ്സുകളും പരിസരവും മലിനമാകുന്നതിനെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ നാലാം തരം വിദ്യാര്‍ഥികള്‍ കാവിലെ വളപ്പ് തോട് സന്ദര്‍ശിച്ചപ്പോള്‍...


Saturday, September 14, 2013

ഓണാഘോഷം

വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു..




'സാഹിത്യ നായകന്മാരെ തിരിച്ചറിയാം" എന്ന പ്രവര്‍ത്തനത്തില്‍ വിജയിച്ച  കുട്ടിക്ക് കുട സമ്മാനമായി നല്‍കുന്നു..

Tuesday, September 3, 2013

മാടായിപ്പാറ സന്ദര്‍ശിച്ചു


വെങ്ങര മാപിള യു.പി.സ്കൂള്‍ സീഡ്‌ ക്ലബ്ബ് അംഗങ്ങള്‍ മാടായിപ്പാറ സന്ദര്‍ശിച്ചു.പാറയിലെ ജൈവ വൈവിധ്യത്തെ കുറിച്ചും ചരിത്ര സ്മാരകങ്ങളെ കുറിച്ചും കുട്ടികള്‍ക്ക്‌ ക്ലാസ്സ്‌ നടത്തി. പ്രശസ്തരായ പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ മാരുമായി അഭിമുഖം നടത്തുകയും കുട്ടികളുമായി അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു.സീഡ്‌ Co-Ordinator വി.സാവിത്രി , ടികെ അബ്ദുരഹിമാന്‍. കെ വി സുമേഷ്‌ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മാടായി പ്പാറ യില്‍ സന്ദര്‍ശകര്‍ കൊണ്ടിട്ട മാലിന്യങ്ങളുടെ ശുചീകരണം കൂടി നടത്തിയാണ് അംഗങ്ങള്‍ മടങ്ങിയത്‌.


 വി സാവിത്രി ടീച്ചര്‍ ക്ലാസെടുക്കുന്നു..
 പരിസ്ഥിതി ഫോട്ടോഗ്രാഫരുമായുള്ള അഭിമുഖത്തില്‍ നിന്ന്‍...

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."