വെങ്ങര മാപിള
യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ മാടായിപ്പാറ സന്ദര്‍ശിച്ചു.പാറയിലെ ജൈവ
വൈവിധ്യത്തെ കുറിച്ചും ചരിത്ര സ്മാരകങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് ക്ലാസ്സ്
നടത്തി. പ്രശസ്തരായ പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ മാരുമായി അഭിമുഖം നടത്തുകയും
കുട്ടികളുമായി അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു.സീഡ് Co-Ordinator വി.സാവിത്രി , ടികെ അബ്ദുരഹിമാന്‍. കെ വി സുമേഷ് എന്നിവര്‍ ക്യാമ്പിനു
നേതൃത്വം നല്‍കി. മാടായി പ്പാറ യില്‍ സന്ദര്‍ശകര്‍ കൊണ്ടിട്ട മാലിന്യങ്ങളുടെ
ശുചീകരണം കൂടി നടത്തിയാണ് അംഗങ്ങള്‍ മടങ്ങിയത്.
വി സാവിത്രി ടീച്ചര്‍ ക്ലാസെടുക്കുന്നു..
No comments:
Post a Comment