Sunday, August 19, 2012
Friday, August 17, 2012
ബഷീര്‍ അനുസ്മരണം
വൈകം മുഹമ്മദ് ബഷീര്‍ ചരമ ദിനത്തോടനുബന്ധിച് ബഷീര്‍ പുസ്തകങ്ങളുടെ പരിചയപെടലും ബഷീര്‍ കൃതികളെ അടിസ്ഥാനമാകിയുള്ള സാഹിത്യ ക്വിസ് ഉം സംഘടിപ്പിച്ചു.ക്വിസ് മല്‍സരത്തില്‍ അസ്ലം S N P ഒന്നാം സ്ഥാനം നേടി.
ഗണിത ശാസ്ത്ര ക്വിസ്
യു.പി. വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഗണിതശാസ്ത്ര ക്വിസ് മല്‍സരത്തില്‍ സാസിയ ഷാഹുല്‍ ഹമീദ് ഒന്നാം സ്ഥാനവും സാലിഹ, സല്‍മത് എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി.
മലിനീകരണത്തിനെതിരെ
സുല്‍ത്താന്‍ കനാല്‍ മലിനീകരണത്തിനെതിരെ ജനങ്ങളെ ബോധാവല്കരിക്കുന്നതിന്നായിസ്കൂള് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ പ്രദേശത്ത് നോട്ടീസ് വിതരണം നടത്തി.
ടാഗോര്‍ അനുസ്മരണം
വിദ്യാരംഗം സാഹിത്യ വേദിയുടെയും സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയും സംയുക്താഭിമുഖ്യ്യത്തില് ടാഗോര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ടാഗോറിന്റെ ചിത്രം വരച് കൊണ്ട് പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ശ്രീ.കെ . കെ. ആര്. വെങ്ങര, അനുസ്മരണംഉല്‍ഘാടനം ചെയ്തു.കുട്ടികളുടെ ഗീതാഞ്ജലി ആലാപനവും ടാഗോര്‍ കഥ അവതരണവും ഉണ്ടായിരുന്നു.വിവിധ കലാ മല്‍സര വിജയികള്കുള്ള സമ്മാനദാനവും നടത്തി.
Subscribe to:
Posts (Atom)