Monday, April 8, 2013

യാത്രയയപ്പ്‌ നല്‍കി


മുട്ടം: വെങ്ങര മാപ്പിള യു.പി. സ്കൂളില്‍ നിന്നും ദീര്‍ഘകാലത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന പി.വി. തങ്കമണി, ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി. ചടങ്ങിന്‍റെ ഉല്‍ഘാടനം, മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ എ.പി.ബദരുദ്ധീന്‍ നിര്‍വഹിച്ചു.ശ്രീ.കെ.സി.മഹമൂദ്‌ ഉപഹാര സമര്‍പണം നടത്തി. എ.ഉഷ, എം.കെ.ബീരാന്‍, കെ.കെ.ആലിക്കുഞ്ഞി, കെ.റംലത്ത്, എ.ലക്ഷ്മി, വി.സാവിത്രി, ടി.കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള വിവിധ endowment  കളും വിതരണം ചെയ്തു.
ഉല്‍ഘാടനം



ഉപഹാര സമര്‍പണം
ഫാത്തിമത്ത് സുഹാന അവതരിപ്പിച്ച കഥാ പ്രസംഗത്തില്‍  നിന്ന്‍....

Wednesday, March 27, 2013

ഊര്‍ജ സര്‍വേയ്ക്ക്‌ അംഗീകാരം






"നാളേക്ക് ഇത്തിരി ഊര്‍ജം" എന്ന പ്രോജക്റ്റ്‌ കുട്ടികളില്‍ വിജയകരമായി നടപ്പാക്കിയതിനുള്ള,
ഇലക്ട്രിസിറ്റി ബോര്‍ഡ്‌   ന്‍റെ അംഗീകാര ഫലകം സ്കൂളിന് വേണ്ടി സാവിത്രി ടീച്ചര്‍ ഏറ്റുവാങ്ങുന്നു.

നാളേക്ക് ഇത്തിരി ഊര്‍ജം

ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥന്‍ വൈദ്യുതി ഉപയോഗത്തെ കുറിച്ച് 
രക്ഷിതാകള്‍ക്ക് ക്ലാസ്സെടുക്കുന്നു

വിദ്യാഭ്യാസ അവകാശ നിയമം-ക്ലാസ്സ്‌ നടത്തി.

മാടായി BRC യുടെയും വെങ്ങര മാപ്പിള യു.പി.സ്കൂളി ന്റെയും സംയുക്താഭിമുക്യത്തില്‍ വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക്‌ ദ്വിദിന ക്ലാസ്സ്‌ നടത്തി.

Thursday, March 7, 2013

ഇംഗ്ലീഷ് ഫെസ്റ്റ്

വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ശ്രീ. ടി.കെ.അബ്ദുറഹിമാന്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു. എ.ഉഷ, എ.ലക്ഷ്മി, വി.സാവിത്രി.പി.വി.വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് Skit,Rhymes,Action Songs, Recitation ....തുടങ്ങിയ  കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.  




"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."