Sunday, July 12, 2015
Thursday, June 25, 2015
ക്ലബ്ബ് ഉല്‍ഘാടനവും വായനാവാരാഘോഷ സമാപനവും
വെങ്ങര മാപ്പിള യു.പി സ്കൂള്‍ വായന വാരാഘോഷ സമാപനവും ക്ലബ്ബ് ഉല്‍ഘാടനവും
ശ്രീ.സേതുമാധവന് മാസ്റ്റര്‍(പുല്ലാങ്കുഴല്‍ വാദക വിദഗ്ദന്)
നിര്‍വഹിച്ചു.എട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ അദ്ദേഹം
പുല്ലാങ്കുഴലില്‍ തീര്‍ത്ത നാദ ധാര കുട്ടികള്‍ക്ക് നവ്യാനുഭവമായി.
ചടങ്ങില്‍ വായന വാരത്തില്‍ നടത്തിയ വിവിധ മല്‍സര ഇനങ്ങളിലെ വിജയികള്‍ക്കുള്ള
സമ്മാനദാനം ശ്രീ. എന്‍ കെ ബീരാന് (പി.ടി.എ പ്രസിഡണ്ട്) നിര്‍വഹിച്ചു.
സ്കൂള്‍ ലൈബ്രറി യുനിറ്റിന്റെ പുസ്തക പ്രദര്‍ശന വുമുണ്ടായിരുന്നു.
ഹെട്മാസ്റ്റര്‍ കെ ഹാരിസ് ന്റെറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍
കെ.പി.സുജാത, വി സാവിത്രി,അബ്ദുല്‍ കാദര്‍, മിര്‍സാന എന്നിവര്‍ സംസാരിച്ചു.
ശ്രീ.സേതുമാധവന് മാസ്റ്റര്‍ പുല്ലാങ്കുഴലില്‍ ....
പുസ്തക പ്രദര്‍ശനത്തില്‍ നിന്നും..
Wednesday, June 17, 2015
പി ടി എ ജനറല്‍ ബോഡി യോഗം, എന്‍ഡോവ്മെന്റ്റ് വിതരണം
പി ടി എ ജനറല്‍ ബോഡി യോഗം, എന്‍ഡോവ്മെന്റ്റ് വിതരണം
2015-16 അധ്യയന വര്‍ഷത്തെ ആദ്യ
ജനറല്‍ ബോഡി യോഗം 17/06/2015 ബുധനാഴ്ച 2pm നു നടന്നു. പ്രവര്‍ത്തന
റിപ്പോര്‍ട്ടും വരവ്- ചിലവ് കണക്കും അവതരിപ്പിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ചര്‍ച്ച നടത്തി. പുതിയ പി.ടി.എ ഭാരവാഹികളെ
തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡന്റ്: ബീരാന് എം കെ
വൈ.പ്രസി: ഇബ്രാഹിം കുട്ടി എസ് പി
മദര്‍ പി ടി എ പ്രസിഡണ്ട്: റംലത്ത് കെ
മദര്‍ പി ടി എ വൈ.പ്രസി: ഖദീജ എസ് കെ പി
ചടങ്ങില്‍ വെച്ച്
മികച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്മെന്റ്റ് വിതരണം നടത്തി.SAFWA YOUTH WING വകയായുള്ള നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള യൂണിഫോം ഹെഡ്മാസ്റ്റര് ഏറ്റുവാങ്ങി.
സ്കൂളിലെ മികച്ച കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ
എന്‍ഡോവ്മെന്റ്റ് ന്റെ വിതരണം നിര്‍വഹിക്കുന്നു..
സഫ്വ യൂത്ത് വിംഗ് വക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള യൂണിഫോം ഏല്‍പ്പിക്കുന്നു.
Friday, June 5, 2015
പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 നു സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ബാഡ്ജ് ധാരണം,CD പ്രദര്‍ശനം, വൃക്ഷ തൈകള്‍ വിതരണം,മരം നട്ടു പിടിപ്പിക്കല്‍ എന്നിവ നടത്തി.
പരിസ്ഥിതി ദിന ക്ലാസും CD പ്രദര്‍ശനവും
കുട്ടികള്‍ക്കുള്ള വൃക്ഷ തൈ വിതരണ ഉല്‍ഘാടനം PTA പ്രസിഡന്റ് നിര്‍വഹിക്കുന്നു.
സ്കൂള്‍ കോമ്പൌണ്ടില്‍ തൈ നടുന്നു..
Monday, June 1, 2015
പ്രവേശനോല്‍സവം-2015-16
മാടായി ഗ്രാമ പഞ്ചായത്ത് തല
പ്രവേശനോല്‍സവം വെങ്ങര മാപ്പിള യു.പി സ്കൂളില്‍ വെച്ച് നടന്നു.രക്ഷിതാക്കളും
കുട്ടികളും ഉള്‍പ്പെട്ട വിളംബര റാലി ശ്രദ്ദേയമായി.മാടായി ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി രാജമ്മ തച്ചന് ചടങ്ങിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മാനേജര്‍
ശ്രീ അബ്ദുള്ള ഹാജി പഠന കിറ്റ് വിതരണം നടത്തി. കെ ഹാരിസ്,എം കെ.ബീരാന്, ശുഭ
ടീച്ചര്‍, മുഹമ്മദ്കുഞ്ഞി, കെ.സി മഹമൂദ്,എസ്.എ.അബ്ദുല്‍ കാദര്‍ എന്നിവര്‍
സംസാരിച്ചു.എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസ വിതരണവും നടത്തി.
Thursday, April 2, 2015
രക്ഷാകര്‍തൃ സംഗമവും അനുമോദനവും
വെങ്ങര മാപ്പിള യു
പി സ്കൂളില്‍ രക്ഷാകര്‍തൃ സംഗമവും
അനുമോദനവും സംഘടിപ്പിച്ചു.(March
31,2015) 2014-15 അധ്യയന വര്‍ഷത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ ഓരോ ഡിവിഷ
നിലെയും വിദ്യാര്‍ഥികളെ മെഡലും മെറിറ്റ്
സര്‍ട്ടിഫിക്കറ്റും നല്കി അനുമോദിച്ചു.സബ്ജില്ല മേളകളില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഉപഹാരങ്ങളും നല്കി. പ്രമുഖ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ
വി.പി. മുഹമ്മദലി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ ഹാരിസ്,എം.കെ.ബീരാന്, കെ
സി മഹമൂദ്, എസ് എ അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.
അനുമോദന ചടങ്ങിലെ ചില നിമിഷങ്ങള്‍..
Friday, February 27, 2015
റണ്‍ കേരള റണ്‍
റണ്‍ കേരള റണ്ണില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.വെങ്ങര മാപ്പിള
യു.പി.സ്കൂളിലെയും റഹ്മാനിയ ഹൈസ്കൂളിലെയും മുന്നൂറോളം കുട്ടികളും
അധ്യാപകരുമാണ് റണ്ണില്‍ പങ്കെടുത്തത്.തീം സോങ്ങിനു ശേഷം കുട്ടികള്‍
പ്രതിഞ്ജ ഏറ്റുചൊല്ലി.ഹെഡ്മാസ്റ്റര് കെ ഹാരിസ് , റണ്‍ ഫ്ലാഗ് ഓഫ്
ചെയ്തു.വെങ്ങര റെയില്‍വേ ഗേറ്റ് നു സമീപം റണ്‍ സമാപിച്ചു.
Subscribe to:
Posts (Atom)