അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷതോടനുബന്ധിച്ച് "ഭൂമിക" എന്ന പേരില്‍ "നമ്മെ അറിയാം ...നാടിനെ അറിയാം "എന്ന മുദ്രാവാക്യവുമായി ജലസ്രോതസ്സുകളെ കുറിച്ചുള്ള സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു. ശ്രീമതി എസ്. കെ ആബിദ (മാടായി പഞ്ചായത്ത് Standing Committe Chairperson) പരിപാടി ഉല്‍ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ ഗ്രൂപുകള്‍ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു.തുടര്‍ന്നുള്ള പ്രദര്‍ശന പരിപാടി, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്തമായ ഒരുനഭവം ആയിരുന്നു. പഴയ കാല വീട്ടുപകരണങ്ങള്‍, തൊഴിലുപകരണങ്ങള്‍ , കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങള്‍, പുസ്തക പ്രദര്‍ശനം , സാമൂഹ്യ ശാസ്ത്ര കോര്‍ണര്‍...എന്നിങ്ങനെ ആയിരുന്നു പ്രദര്‍ശനം സജ്ജീകരിച്ചിരുന്നത്.
അഭിവാദ്യങ്ങള്‍ .... ഈ കുരുന്നുകളിലൂടെ നാടിന്‍റെ പ്രശസ്തി ലോകം അറിയാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ ആമീന്‍
ReplyDelete