Wednesday, March 27, 2013
Thursday, March 7, 2013
ഇംഗ്ലീഷ് ഫെസ്റ്റ്
വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ശ്രീ. ടി.കെ.അബ്ദുറഹിമാന് ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു. എ.ഉഷ, എ.ലക്ഷ്മി, വി.സാവിത്രി.പി.വി.വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് Skit,Rhymes,Action Songs, Recitation ....തുടങ്ങിയ കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.
Friday, March 1, 2013
ഇന്‍സ്പയര്‍ അവാര്‍ഡ്
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഈ അധ്യന വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ് ന് ഏഴാം തരം എ ക്ലാസ്സിലെ ശാസിയ ഷാഹുല്‍ ഹമീദ് അര്‍ഹയായി.പി.ടി.എ അനുമോദിച്ചു.
ഭൂമിക
അന്താരാഷ്ട്ര ജല സഹകരണ വര്ഷതോടനുബന്ധിച്ച് "ഭൂമിക" എന്ന പേരില്‍ "നമ്മെ അറിയാം ...നാടിനെ അറിയാം "എന്ന മുദ്രാവാക്യവുമായി ജലസ്രോതസ്സുകളെ കുറിച്ചുള്ള സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു. ശ്രീമതി എസ്. കെ ആബിദ (മാടായി പഞ്ചായത്ത് Standing Committe Chairperson) പരിപാടി ഉല്‍ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ ഗ്രൂപുകള്‍ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു.തുടര്‍ന്നുള്ള പ്രദര്‍ശന പരിപാടി, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്തമായ ഒരുനഭവം ആയിരുന്നു. പഴയ കാല വീട്ടുപകരണങ്ങള്‍, തൊഴിലുപകരണങ്ങള്‍ , കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങള്‍, പുസ്തക പ്രദര്‍ശനം , സാമൂഹ്യ ശാസ്ത്ര കോര്‍ണര്‍...എന്നിങ്ങനെ ആയിരുന്നു പ്രദര്‍ശനം സജ്ജീകരിച്ചിരുന്നത്.
Subscribe to:
Posts (Atom)