വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനവും വായന വാരത്തിന്റെ സമാപനവും ശ്രീ.സണ്ണി മാസ്റെര്‍ (ബി.ആര്.സി.ട്രിനെര്‍, മാടായി ) നിര്‍വഹിച്ചു.ചടങ്ങില്‍ ഹെട്മിസ്ട്രെസ്സ് ഉഷ ടീച്ചറുടെ അധ്യക്ഷ്തയില്‍ സുജാത ടീച്ചര്‍ സ്വാഗതവും ലക്ഷ്മി ടീച്ചര്‍ , ഹാരിസ് മാസ്റെര്‍ എന്നിവര്‍ ആശംസയും സ്ടുടെന്റ്റ് കണ്‍വീനര്‍ അമീറ നന്ദിയും രേഖപ്പെടുത്തി. വായന വാരതോടനുബന്ധിച് നടത്തിയ മത്സര പരിപാടികളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.
Sunday, June 27, 2010
വായനാവാരം
ജൂണ്‍ 19 മുതല്‍ 25 വരെ വായനവാരമായി ആഘോഷിച്ചു. ലൈബ്രറി പുസ്തക വിതരനോത്ഘാടനം,വായന മത്സരം,കവിത രചന, കഥ രചന , ചിത്രരചന എന്നിവ നടത്തി.
Sunday, June 6, 2010
ലോക പരിസ്ഥിതി ദിനം
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികലോടെ സ്കൂളില്‍ ആചരിച്ചു.കുട്ടികള്കുള്ള വൃക്ഷ തൈകളുടെ വിതരനോത്ഘാടനവും സ്കൂള്‍ കോമ്പൌണ്ടില്‍ വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെയും ഉത്ഘാടന കര്‍മം പി ടി എ പ്രസിഡണ്ട് നജീബ് സാഹിബ് നിര്‍വഹിച്ചു.മുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൊമ്പൌന്ടിലും കുട്ടികളുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ ന്ട്ടു.
ജൈവ വൈവിധൃത്തെ കുറിച്ചുള്ള ക്ലാസും സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.ചൈനാക്ലേ ഫാക്ടറിയില്‍ നിന്നും മുട്ടം കാവിലെ വളപ്പ് തോടിലൂടെ വിഷ ജല മൊഴുക്കുന്നതിനെതിരെയുള്ള ബഹുജന മനുഷ്യ ചങ്ങലയില്‍ കുട്ടികളും കൈകോര്‍ത്തു.Tuesday, June 1, 2010
പ്രവേശനോത്സവം ചിക്കന്‍ ബിരിയാണിയോടെ...
2010-11 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു.പി.ടി.എ. പ്രധിനിധികളും മനജ്മെന്റ്റ് കമ്മിറ്റി പ്രധിനിധികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്ക് കൊണ്ടു.ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് പൂച്ചെണ്ടും ക്രയോന്സുംനല്കി . എല്ലാ കുട്ടികള്കും ഉച്ചക്ക് ചിക്കന്‍ ബിരിയാണിയും നല്കി.
Subscribe to:
Posts (Atom)