വെങ്ങര മാപ്പിള യു.പി സ്കൂള്‍ വായന വാരാഘോഷ സമാപനവും ക്ലബ്ബ് ഉല്‍ഘാടനവും
ശ്രീ.സേതുമാധവന് മാസ്റ്റര്‍(പുല്ലാങ്കുഴല്‍ വാദക വിദഗ്ദന്)
നിര്‍വഹിച്ചു.എട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ അദ്ദേഹം
പുല്ലാങ്കുഴലില്‍ തീര്‍ത്ത നാദ ധാര കുട്ടികള്‍ക്ക് നവ്യാനുഭവമായി.
ചടങ്ങില്‍ വായന വാരത്തില്‍ നടത്തിയ വിവിധ മല്‍സര ഇനങ്ങളിലെ വിജയികള്‍ക്കുള്ള
സമ്മാനദാനം ശ്രീ. എന്‍ കെ ബീരാന് (പി.ടി.എ പ്രസിഡണ്ട്) നിര്‍വഹിച്ചു.
സ്കൂള്‍ ലൈബ്രറി യുനിറ്റിന്റെ പുസ്തക പ്രദര്‍ശന വുമുണ്ടായിരുന്നു.
ഹെട്മാസ്റ്റര്‍ കെ ഹാരിസ് ന്റെറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍
കെ.പി.സുജാത, വി സാവിത്രി,അബ്ദുല്‍ കാദര്‍, മിര്‍സാന എന്നിവര്‍ സംസാരിച്ചു.
ശ്രീ.സേതുമാധവന് മാസ്റ്റര്‍ പുല്ലാങ്കുഴലില്‍ ....
പുസ്തക പ്രദര്‍ശനത്തില്‍ നിന്നും..